Tuesday, April 30, 2024
HomeUncategorizedഇന്ന് യേശുദേവന്റെ ഉയിര്‍പ്പ് തിരുനാള്‍

ഇന്ന് യേശുദേവന്റെ ഉയിര്‍പ്പ് തിരുനാള്‍

ന്ന് ഈസ്റ്റര്‍. ലോകമെമ്ബാടുമുള്ള ക്രൈസ്തവര്‍ ഇന്ന് യേശുദേവന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷിക്കുകയാണ്. അസത്യത്തിന്റെയും അന്യായത്തിന്റെയും വിജയം ക്ഷണികമെന്നും എത്ര ത്യാഗം സഹിച്ചും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്നുമുളള സന്ദേശമാണ് ഈസ്റ്റര്‍ പങ്കുവയ്ക്കുന്നത്.

കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടന്നു. കോതമംഗലം രൂപതയ്ക്ക് കീഴിലെ ആരക്കുഴ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പുലര്‍ച്ചെ 3 ന് ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്ബിലാണ് ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ബസേലിയോസ് ക്ലിമിസ് കത്തോലിക്ക ബാവ ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടത്തി.
പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോ ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. പുതുപ്പള്ളി നിലയ്ക്കല്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാളിന് ഓര്‍ത്തഡോക്‌സ് സഭ ഭദ്രാസന മെത്രാപ്പൊലീത്ത മാര്‍ ദിയസ്‌കോറസ് നേതൃത്വം നല്‍കി. മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൊച്ചി കരിങ്ങാച്ചിറ കത്തീഡ്രലില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular