Sunday, May 19, 2024
HomeKeralaഎല്ലാ കുട്ടികള്‍ക്കും ഹോമിയോ പ്രതിരോധമരുന്ന് നല്‍കണം: മുഖ്യമന്ത്രി

എല്ലാ കുട്ടികള്‍ക്കും ഹോമിയോ പ്രതിരോധമരുന്ന് നല്‍കണം: മുഖ്യമന്ത്രി

കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി കോവിഡ് (Covid) വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞുകിടന്നിരുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ (School) നാളെ തുറക്കുകയാണ്. കേരളപിറവിയും സ്‌കൂള്‍ തുറക്കല്‍ ദിനവും ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister, Pinarayi Vijayan) ആശംസകള്‍ നേര്‍ന്നു. നവംബര്‍ 1, തിങ്കളാഴ്ച വിദ്യാഭ്യാസവുമായി (Education) ബന്ധപ്പെട്ട  പ്രധാനപ്പെട്ട ദിവസമായിരിക്കുമെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞു കിടന്ന സ്‌കൂളുകള്‍ പ്രവേശനോത്സവത്തോടെ തന്നെ കുട്ടികളെ സ്വീകരിക്കും. വിദ്യാഭ്യാസരംഗത്തെ വന്‍ ഉണര്‍വിന് സ്‌കൂള്‍ തുറക്കല്‍ കാരണമാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കോവിഡ് കാലത്ത് ഏറ്റവുമധികം പ്രയാസം നേരിട്ടത് കുട്ടികളാണ്. വളര്‍ച്ചയുടെ നാളുകളാണ് അവര്‍ക്ക് നഷ്ടമായത്. ഇനി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കോവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ എല്ലാ കുട്ടികള്‍ക്കും ഹോമിയോ പ്രതിരോധമരുന്ന് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സ്‌കൂള്‍ തുറക്കലിന് സംസ്ഥാനം പൂര്‍ണ സജ്ജമായെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മതപത്രത്തോടെ വേണം കുട്ടികളെ അയക്കാന്‍. ആശങ്കയുള്ള രക്ഷാകര്‍ത്താക്കള്‍ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാല്‍ മതിയെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular