Tuesday, May 7, 2024
HomeIndiaലോക്‌സഭ ഉപതിരഞ്ഞെടുപ്പ്: 104-ാം വയസില്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ വീണ്ടും വോട്ട് രേഖപ്പെടുത്തി

ലോക്‌സഭ ഉപതിരഞ്ഞെടുപ്പ്: 104-ാം വയസില്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ വീണ്ടും വോട്ട് രേഖപ്പെടുത്തി

മാണ്ടി ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം നെഗി. അദ്ധ്യാപകനായി വിരമിച്ച നെഗിയ്ക്ക് ഇപ്പോള്‍ 104 വയസുണ്ട്. 1951ല്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയ വ്യക്തിയാണ് ശ്യാം ശരണ്‍ നെഗി.

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുള്ള കല്‍പയിലെ പോളിംഗ് സ്‌റ്റേഷനിലാണ് ശ്യാം നെഗി വീണ്ടും വോട്ട് ചെയ്യാനെത്തിയത്. കിന്നൗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പോളിംഗ് സ്‌റ്റേഷന് മുന്നില്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. ജില്ലാ ഭരണകൂടം ചുവന്ന പരവതാനി വിരിച്ചാണ് നെഗിയെ പോളിംഗ് സ്‌റ്റേഷനിലേയ്ക്ക് സ്വാഗതം ചെയ്തത്. പരമ്പരാഗത വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് നെഗിയെ അധികൃതര്‍ സ്വീകരിച്ചത്.

രാജ്യത്തിന്റെ വികസനത്തിനായി സുതാര്യമായ ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ശ്യാം നെഗി പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി ബ്രിഗേഡിയര്‍ കൗശല്‍ സിംഗ് ഠാക്കൂറും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ പ്രതിഭ സിംഗുമാണ് മാണ്ടി ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular