Saturday, May 18, 2024
HomeKeralaനവകേരള സദസ്: തൃപ്പൂണിത്തുറ മണ്ഡലതല സംഘാടകസമിതി രൂപീകരിച്ചു

നവകേരള സദസ്: തൃപ്പൂണിത്തുറ മണ്ഡലതല സംഘാടകസമിതി രൂപീകരിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തുന്ന നവകേരള സദസിന് മുന്നോടിയായി തൃപ്പൂണിത്തുറ മണ്ഡലത്തിലെ സംഘാടകസമിതി രൂപീകരിച്ചു.

മുൻ എം.എല്‍.എ എം.സ്വരാജിനെ സംഘാടകസമിതി ചെയര്‍മാനായി തിരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനറായി ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ കെ.ഉഷാ ബിന്ദു മോളെ തിരഞ്ഞെടുത്തു.

തൃപ്പൂണിത്തുറ ചൂരക്കാട് പുഷ്പാജ്ഞലി ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ രമാ സന്തോഷ് അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലര്‍ കെ.ജി പൗലോസ് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

ദാരിദ്ര്യ ലഘൂകരണം ജില്ലാ കോ ഓഡിനേറ്റര്‍ ശ്യാമലക്ഷ്മിയെ നോഡല്‍ ഓഫീസറായി തിരഞ്ഞെടുത്തു.പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതിയുടെ കീഴില്‍ 9 സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. മണ്ഡലത്തിലെ നവകേരള സദസിന്റെ ഭാഗമായി കലാപരിപാടികള്‍, സെമിനാറുകള്‍, പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും.

തൃപ്പുണിത്തുറ മണ്ഡലത്തിലെ എല്ലാ തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമായി 501 അംഗ ജനറല്‍ കമ്മിറ്റിയെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
പുതിയകാവ് ക്ഷേത്ര മൈതാനത്ത്ഡിസംബര്‍ 9 ന് വൈകീട്ട് 3 മുതലാണ് തൃപ്പൂണിത്തുറ മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിക്കുന്നത്.

സംഘാടക സമിതി രൂപികരണ യോഗത്തില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular