Sunday, May 19, 2024
HomeKeralaകാല്‍നടപോലും ദുഷ്കരം; കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂളിലേക്ക് ദുരിതയാത്ര

കാല്‍നടപോലും ദുഷ്കരം; കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂളിലേക്ക് ദുരിതയാത്ര

കുളത്തൂപ്പുഴ: സാം ഉമ്മന്‍ മെമ്മോറിയല്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിലേക്കുളള വനപാത കനത്തമഴയില്‍ മഴവെള്ളമൊലിച്ചു കുണ്ടും കുഴിയുമായി തകര്‍ന്ന് കാല്‍നട പോലും ദുഷ്കരമായനിലയില്‍.

മടത്തറ – കുളത്തൂപ്പുഴ മലയോര ഹൈവേയില്‍നിന്ന് ആരംഭിച്ച്‌ വനം വകുപ്പിന്‍റെ തേക്കു പ്ലാന്‍റേഷനുള്ളിലൂടെ കടന്നുപോകുന്ന പാതയാണ് തകര്‍ന്നത്. പ്രധാനപാതയില്‍നിന്ന് അര കിലോമീറ്ററോളം ദൂരം കാല്‍നടയായി സഞ്ചരിച്ചെങ്കില്‍ മാത്രമേ സ്കൂളിലേക്കെത്തുകയുള്ളൂ.

സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ച കാലത്ത് മെറ്റല്‍ പാകിയൊരുക്കിയ പാതയില്‍ മഴവെള്ളം കുത്തിയൊലിച്ചും കുണ്ടും കുഴിയുമായി മെറ്റലുകള്‍ ഇളകി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ സ്കൂള്‍ അധികൃതരും രക്ഷാകര്‍ത്തൃസമിതിയും മണ്ണിട്ട് കുഴിയടക്കാനുളള തന്ത്രപ്പാടിലാണിപ്പോള്‍.

താല്‍ക്കാലികമായി ഒരുക്കുന്ന ഈ കുഴിയടക്കല്‍ മഴപെയ്താല്‍ ചളിക്കുളമാകുകയും ഒലിച്ചുപോകുകയുംചെയ്യുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനപാതയായതിനാല്‍ ഗ്രാമപഞ്ചായത്ത് ഇടപെട്ട് സര്‍ക്കാര്‍ അനുമതി തേടി കോണ്‍ക്രീറ്റ് ചെയ്തു ദുരിതത്തിന് അറുതി വരുത്തണമെന്നാണ് രക്ഷാകര്‍ത്താക്കളുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular