Friday, May 3, 2024
HomeIndiaകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിച്ചു; നാലു ശതമാനമാണ് വര്‍ധന, റെയില്‍വേയില്‍ ദീപാവലി ബോണസ്

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിച്ചു; നാലു ശതമാനമാണ് വര്‍ധന, റെയില്‍വേയില്‍ ദീപാവലി ബോണസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) നാലുശതമാനം വര്‍ധിപ്പിച്ച്‌ 46 ശതമാനമാക്കി.

ഇക്കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ മുൻകാല പ്രാബല്യത്തോടെ പുതുക്കിയ ഡി.എ അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

48.67 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 ലക്ഷം പെൻഷൻകാര്‍ക്കും പുതുക്കിയ തുക ലഭിക്കുമെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ വിശദീകരിച്ചു. ഏഴാം ശമ്ബള കമീഷൻ ശിപാര്‍ശ പ്രകാരമാണ് ഡി.എ പുതുക്കിയത്.

2023 ജൂലൈ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വര്‍ദ്ധനവ് നടപ്പാക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൈസ് ഇൻഡക്സ് (എഐസിപിഐ) നിര്‍ണയിച്ചാണ് ഡിഎ വര്‍ദ്ധിപ്പിച്ചത്.

ദീപാവലി പ്രമാണിച്ച്‌, ഗെസറ്റഡ് വിഭാഗത്തില്‍പെടാത്ത എല്ലാ റെയില്‍വേ ജീവനക്കാര്‍ക്കും 78 ദിവസത്തെ വേതനം ഉല്‍പാദനക്ഷമത ബോണസായി നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. 11.07 ലക്ഷം ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജര്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, ടെക്നിക്കല്‍ ഹെല്‍പര്‍, ടെക്നീഷ്യൻ, സൂപ്പര്‍വൈസര്‍, സ്റ്റേഷൻ മാസ്റ്റര്‍ തുടങ്ങിയ പദവികളിലുള്ളവര്‍ക്ക് ബോണസ് ലഭിക്കും. ആര്‍.പി.എഫ്, ആര്‍.പി.എസ്.എഫുകാര്‍ക്ക് ബോണസിന് അര്‍ഹതയില്ല. ബോണസിന് 1969 കോടി രൂപ ചെലവുവരുമെന്ന് താക്കൂര്‍ പറഞ്ഞു.

2021 മാര്‍ച്ച്‌ 31 വരെ സര്‍വീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ആറ് മാസമെങ്കിലും തുടര്‍ച്ചയായി ജോലി ചെയ്തവര്‍ക്ക് ബോണസിന് അര്‍ഹതയുണ്ടാകും. പൊതുമേഖലാ ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ജീവിതച്ചെലവ് ക്രമീകരിക്കാനുള്ള അലവൻസാണ് ഡിയര്‍നസ് അലവൻസ് (ഡിഎ). ഡിയര്‍നെസ് റിലീഫ് (ഡിആര്‍) സമാന സ്വഭാവമുള്ളതും കേന്ദ്ര സര്‍ക്കാര്‍ പെൻഷൻകാര്‍ക്ക് പ്രയോജനപ്പെടുന്നതുമാണ്.

പണപ്പെരുപ്പം മൂലമുണ്ടാകുന്ന പ്രതിമാസ ശമ്ബളത്തിെൻറയും പെൻഷൻ സമ്ബത്തിെൻറയും കുറഞ്ഞുവരുന്ന വാങ്ങല്‍ ശേഷിയെ ചെറുക്കുന്നതിന് ഓരോ ആറുമാസം കൂടുമ്ബോഴും സര്‍ക്കാര്‍ ഡിഎ/ഡിആര്‍ നിരക്ക് പതിവായി പരിഷ്കരിക്കാറുണ്ട്. 2023 മാര്‍ച്ച്‌ 24-നാണ് ഡിഎയില്‍ അവസാനമായി പരിഷ്ക്കരണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular