Saturday, May 4, 2024
HomeIndiaനാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍: വിശദവിവരങ്ങള്‍

നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍: വിശദവിവരങ്ങള്‍

ല്‍ഹി: നാസിക്കിലെ കറൻസി നോട്ട് പ്രസില്‍ തൊഴില്‍ അവസരങ്ങള്‍. പ്രസിന്റെ വിവിധ വകുപ്പുകളിലെ ജൂനിയര്‍ ടെക്നീഷ്യൻ, സൂപ്പര്‍വൈസര്‍, മറ്റ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള ഓണ്‍ലൈൻ അപേക്ഷാ നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളിലായി ജൂനിയര്‍ ടെക്നീഷ്യൻ, സൂപ്പര്‍വൈസര്‍, ആര്‍ട്ടിസ്റ്റ്, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലെ 117 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.

റിക്രൂട്ട്‌മെന്റ് പരീക്ഷ 2024 ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താൻ താല്‍ക്കാലികമായി ഷെഡ്യൂള്‍ ചെയ്‌തിട്ടുണ്ട്. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീടുള്ള ഘട്ടത്തില്‍ നോട്ട് അച്ചടിശാല അധികൃതര്‍ പ്രഖ്യാപിക്കും. സൂപ്പര്‍വൈസര്‍ (വിവിധ വകുപ്പുകള്‍) – 3 , ആര്‍ട്ടിസ്റ്റ് (ഗ്രാഫിക് ഡിസൈൻ) – 1, സെക്രട്ടേറിയല്‍ അസിസ്റ്റന്റ് – 1, ജൂനിയര്‍ ടെക്നീഷ്യൻ (വിവിധ വകുപ്പുകള്‍) – 112 എന്നിങ്ങനെയാണ് ഒഴിവുകള്‍.

ഔദ്യോഗിക വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ഒഴിവുകളുടെ വിശദാംശങ്ങള്‍, ശമ്ബള സ്‌കെയില്‍, പോസ്റ്റ്-വൈസ് യോഗ്യതാ മാനദണ്ഡങ്ങള്‍, ഇളവുകള്‍/സംവരണങ്ങള്‍ എന്നിവയും മറ്റ് കൂടുതല്‍ വിവരങ്ങളും ലഭ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular