Friday, May 3, 2024
HomeIndiaതിന്മയുടെ മേല്‍ നന്മയുടെ വിജയം; വിജയദശമി ആശംസകളുമായി രാഹുല്‍ ഗാന്ധി

തിന്മയുടെ മേല്‍ നന്മയുടെ വിജയം; വിജയദശമി ആശംസകളുമായി രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: വിജയദശമി ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ മഹോത്സവമായ വിജയദശമിയില്‍ ഏവര്‍ക്കും ആശംസകളെന്ന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

അസത്യവും അഹങ്കാരവും നശിക്കട്ടെയെന്നും സത്യവും മനുഷ്യത്വവും എല്ലാവരുടെയും ജീവിതത്തില്‍ കുടികൊള്ളട്ടെയെന്നും അദ്ദേഹം എഴുതി.

അസത്യത്തിന്മേല്‍ സത്യത്തിന്റെയും തിന്മയുടെ മേല്‍ നന്മയുടെയും അനീതിക്കെതിരെ നീതിയുടെയും വിജയത്തിന്റെ പ്രതീകമായ വിജയദശമി ഉത്സവത്തില്‍ എല്ലാവക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ മഹത്തായ ഉത്സവത്തില്‍ അഹംഭാവവും തിന്മയും അവസാനിപ്പിച്ച്‌ സാമൂഹിക സൗഹാര്‍ദ്ദവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങള്‍ക്ക് വിജയദശമി ആശംസകള്‍ നേരുന്നുവെന്നും ഈ വിശുദ്ധ ഉത്സവം നിഷേധാത്മക ശക്തികളെ അവസാനിപ്പിക്കുന്നതിനും ജീവിതത്തില്‍ നന്മ സ്വീകരിക്കുന്നതിനുമുള്ള സന്ദേശം നല്‍കുന്നുവെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.

https://x.com/RahulGandhi/status/1716667134263144459?s=20

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular