Saturday, May 18, 2024
HomeIndiaബൈജൂസ് സിഎഫ്‌ഒ രാജിവച്ചു

ബൈജൂസ് സിഎഫ്‌ഒ രാജിവച്ചു

ബംഗളൂരു: എഡ്ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്‍റെ ചീഫ് ഫിനാൻഷല്‍ ഓഫീസര്‍ (സിഎഫ്‌ഒ) അജയ് ഗോയല്‍ രാജിവച്ചു. ബൈജൂസില്‍ ചേര്‍ന്ന് ആറു മാസത്തിനുള്ളിലാണു രാജി. മുന്പു ജോലി ചെയ്തിരുന്ന വേദാന്തയിലേക്കാണു ഗോയലിന്‍റെ മടക്കം.
വായ്പ തിരിച്ചടവിനു മൂലധനം സ്വരൂപിക്കുന്നതിനായി ബൈജൂസ് തിരക്കിട്ട നീക്കം നടത്തുന്നതിനിടെയാണ് ഗോയല്‍ സ്ഥാനമൊഴിയുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് ഗോയല്‍ വേദാന്തയില്‍നിന്ന് ബൈജൂസിലെത്തിയത്. നിലവില്‍ ഫിനാൻസ് വിഭാഗം പ്രസിഡന്‍റായിരുന്ന നിതിൻ ഗൊലാനി കന്പനിയുടെ സിഎഫ്‌ഒ ആയി ചുമതലയേറ്റിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular