Sunday, May 19, 2024
HomeKeralaഇട്ടിയപ്പാറ കാമറ കണ്ണില്‍ മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക

ഇട്ടിയപ്പാറ കാമറ കണ്ണില്‍ മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക

റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറ ചന്ത, ഓട്ടോ-ടാക്സി സ്റ്റാൻഡുകള്‍, പ്രധാന റോഡ് എന്നീ പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിച്ചു.

സി.സി ടി.വിയുടെ സ്ക്രീൻ റാന്നി പഴവങ്ങാടി പഞ്ചായത്ത് ഓഫിസിലാണ് പ്രവര്‍ത്തിക്കുക. നാല് ലക്ഷം രൂപയോളം മുടക്കിയാണ് സി.സി ടി.വി സ്ഥാപിച്ചത്. മാലിന്യം തള്ളിയാല്‍ പിഴ ഈടാക്കും.

പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജോണ്‍ എബ്രഹാം അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ചാക്കോ വളയനാട്, സെക്രട്ടറി മിനി മറിയം ജോര്‍ജ്, അസി. സെക്രട്ടറി കെ. പ്രദീപ്, ജോമോൻ ജോസഫ്, പത്തനംതിട്ട പി.ഡബ്ല്യു.ഡി ഇലക്‌ട്രോണിക്സ് വിഭാഗം അസി. എൻജിനീയര്‍ ജയചന്ദ്രൻ എന്നിവര്‍ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular