Tuesday, May 7, 2024
HomeUncategorizedഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പി.ഒ. നമീറിന്

ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം പി.ഒ. നമീറിന്

നെടുമങ്ങാട്‌: നാലാമത് ഡോ. കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരം കേരള കാര്‍ഷിക സര്‍വകലാശാല കോളജ് ഓഫ് ഫോറസ്ട്രി വന്യജീവിശാസ്ത്രവിഭാഗം തലവനും കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളജ് ഡീനുമായ ഡോ. പി.ഒ. നമീറിന്.

അന്തര്‍ദേശീയ അക്കാദമിക ബോഡികളിലടക്കം ജൈവ-പരിസ്ഥിതി മേഖലകളില്‍ വിവിധ തലങ്ങളില്‍ മൂന്നുപതിറ്റാണ്ടായി നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരമെന്ന് അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാൻ ഡോ. ജോര്‍ജ് എഫ്. ഡിക്രൂസ്, അംഗങ്ങളായ ഒ.വി. ഉഷ, ഡോ. മധുസൂദനൻ വയല, ഡോ. എസ്. സുഹ്റബീവി എന്നിവര്‍ പറഞ്ഞു.

25,000 രൂപയും പ്രശസ്തിപത്രം ഫലകവും അടങ്ങിയ പുരസ്കാരം തിങ്കളാഴ്ച 10ന് കേരള സര്‍വകലാശാല കാര്യവട്ടം ബോട്ടണി വിഭാഗത്തില്‍ നടക്കുന്ന ഡോ. കമറുദ്ദീൻ അനുസ്മരണ സമ്മേളനത്തില്‍ ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാല്‍ സമ്മാനിക്കുമെന്ന് കെ.എഫ്.ബി.സി ഭാരവാഹികളായ ഡോ. ബി. ബാലചന്ദ്രനും സാലി പാലോടും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular