Saturday, May 18, 2024
HomeUncategorizedആഭ്യന്തര മന്ത്രി സുയല്ല ബ്രേവര്‍മാനെ പുറത്താക്കി ഋഷി സുനക്

ആഭ്യന്തര മന്ത്രി സുയല്ല ബ്രേവര്‍മാനെ പുറത്താക്കി ഋഷി സുനക്

ണ്ടൻ: ആഭ്യന്തരമന്ത്രി സുയല്ല ബ്രേവര്‍മാരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പുറത്താക്കി. ഫലസ്തീൻ അനുകൂല മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ കുറിച്ച്‌ സുയല്ല കഴിഞ്ഞാഴ്ച നടത്തിയ അഭിപ്രായങ്ങളാണ് പുറത്താക്കലിലേക്ക് നയിച്ചത്.

ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളാണ് സുയല്ല. ശനിയാഴ്ച നടന്ന മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്തതിനെ എതിര്‍ത്തുകൊണ്ട് സുയല്ല ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഋഷി സുനക്കിന്റെ സമ്മര്‍ദത്തിലാക്കുന്നതായിരുന്നു ലേഖനം.

ആഭ്യന്തരമന്ത്രിയുടെ നിലപാട് സംഘര്‍ഷം വര്‍ധിപ്പിക്കാനും വലതുപക്ഷ പ്രതിഷേധക്കാരെ ലണ്ടനിലെ തെരുവിലിറങ്ങാൻ പ്രോത്സാഹിപ്പിക്കുമെന്നും വിമര്‍ശനമുയര്‍ന്നു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ബ്രിട്ടനില്‍ റാലി നടത്തുന്നത് പ്രകോപനപരവും അനാദരവുമാണെന്നായിരുന്നു സുനക് അഭിപ്രായപ്പെട്ടത്. രണ്ട് ലോകയുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരെ ഓര്‍മിക്കുന്ന യുദ്ധവിരാമ ദിനമായ നവംബര്‍ ഒന്നിനാണ് പ്രകടനം നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular