Friday, May 17, 2024
HomeKeralaആരോഗ്യ സര്‍വകലാശാല കലോത്സവം: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന് കിരീടം

ആരോഗ്യ സര്‍വകലാശാല കലോത്സവം: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന് കിരീടം

കോട്ടക്കല്‍: കോട്ടയ്ക്കല്‍ ആയുര്‍വേദ നഗരിയില്‍ (വൈദ്യരത്നം പി.എസ്. വാരിയര്‍ ആയുര്‍വേദ കോളജ്) നടന്ന കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലാ കലോത്സവത്തില്‍ 141 പോയിന്‍റ് നേടി കോഴിക്കോട് ഗവ.
മെഡിക്കല്‍ കോളജ് കിരീടം നേടി.

71 പോയിന്‍റോടെ കൊല്ലം ഗവ. മെഡിക്കല്‍ കോളജ് രണ്ടാം സ്ഥാനവും 67 പോയിന്‍റോടെ കോട്ടക്കല്‍ വിപിഎസ്‌വി ആയുര്‍വേദ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് പിജി വിദ്യാര്‍ഥി അരുണ്‍ ടോണിക്കാണ് സര്‍ഗപ്രതിഭ കിരീടം.

സമാപനസമ്മേളനം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഉദ്ഘാടനം ചെയ്തു. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല ചെയര്‍മാൻ ഡോ.അക്വീല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. പി.ഡി. കൃഷ്ണപ്രസാദ്, സ്റ്റുഡന്‍റ് അഫയര്‍ ഡീൻ ഡോ. വി.എൻ. ഇക്ബാല്‍, കോട്ടക്കല്‍ ആയുര്‍വേദ കോളജ് പ്രിൻസിപ്പല്‍ ഡോ. സി.വി. ജയദേവൻ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാൻ ഡോ. എം.വി. വിനോദ് കുമാര്‍, കോളജ് യൂണിയൻ ചെയര്‍മാൻ പി. അനഘ എന്നിവര്‍ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular