Thursday, May 2, 2024
HomeKeralaകണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിപിഐ നേതാവ് എന്‍.ഭാസുരാംഗനെ ഇഡി വീണ്ടും ചോദ്യം ചെയ്യും.
വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് നിര്‍ദേശം നല്‍കി.

ബാങ്ക് സ്റ്റേറ്റ്മെന്‍റുകളും സ്വത്ത് വിവരങ്ങളും ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കണ്ടല ബാങ്കില്‍ നടന്ന 108 കോടിയുടെ ക്രമക്കേടില്‍ മുന്‍ പ്രസിഡന്‍റ് ഭാസുരാംഗന്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് ഇഡിയുടെ നിഗമനം.

പണം എവിടേയ്ക്കാണ് മാറ്റിയതെന്നാണ് ഇഡി നിലവില്‍ പരിശോധിക്കുന്നത്. ബുധനാഴ്ച പത്ത് മണിക്കൂറോളമാണ് ഭാസുരാംഗന്‍, മകന്‍ അഖില്‍ജിത്ത്, മകള്‍ അഭിമ എന്നിവരെ ഇഡി ചോദ്യം ചെയ്തത്.

കഴിഞ്ഞ ദിവസം ഇവര്‍ ഹാജരാക്കിയ രേഖകള്‍ പര്യാപതമല്ലെന്നും ഇഡി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular