Friday, May 17, 2024
HomeKeralaചേലോടെ കിളിരൂര്‍ ജൈവവളവുമായി കിളിരൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍

ചേലോടെ കിളിരൂര്‍ ജൈവവളവുമായി കിളിരൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍

കോട്ടയം: മാലിന്യസംസ്‌കരണത്തില്‍ മികച്ച മാതൃകയാവുകയാണ് കിളിരൂര്‍ യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച തുമ്ബൂര്‍മുഴി ജൈവവള മാലിന്യപ്ലാന്റില്‍ നിന്നുള്ള മാലിന്യം വളമാക്കി മാറ്റിയാണ് മാതൃകയാകുന്നത്. അധ്യാപകരുടെ സഹായത്തോടെ പ്ലാന്റിലെ മാലിന്യം വളമാക്കി പായ്ക്കറ്റുകളിലാക്കി ‘ചേലോടെ കിളിരൂര്‍’ എന്ന പേരും നല്‍കിയാണ് വിതരണം ചെയ്യുന്നത്. വളം കുട്ടികളിലൂടെ വീടുകളിലേക്ക് നല്‍കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് സ്‌കൂള്‍ അധികൃതര്‍ മുന്നോട്ട് വയ്ക്കുന്നത്. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് 2022- 23 വാര്‍ഷിക പദ്ധതി
യില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് തുമ്ബൂര്‍മുഴി കിളിരൂര്‍ യു.പി.സ്‌കൂളില്‍ സ്ഥാപിച്ചത്.

ജൈവവള വിതരണോദ്ഘാടനം തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആര്‍. അജയ്, തിരുവാര്‍പ്പ് കൃഷി അസിസ്റ്റന്റ് ഓഫീസര്‍ അബ്ദുല്‍ ജലീലിന് നല്‍കി നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സനിത അനീഷ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.എം. ബിന്നു, പ്രധാനാധ്യാപിക രാജി കെ. തങ്കപ്പൻ, തിരുവാര്‍പ്പ് മാലിന്യമുക്ത കോ- ഓര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular