Saturday, May 18, 2024
HomeGulfബഹ്‌റൈൻ ഗാര്‍ഡൻ ക്ലബ്; പുഷ്പ-പച്ചക്കറി പ്രദര്‍ശനം

ബഹ്‌റൈൻ ഗാര്‍ഡൻ ക്ലബ്; പുഷ്പ-പച്ചക്കറി പ്രദര്‍ശനം

നാമ: ബഹ്‌റൈൻ ഗാര്‍ഡൻ ക്ലബ് പുഷ്പ-പച്ചക്കറി പ്രദര്‍ശനം 2024 ഫെബ്രുവരി 14 മുതല്‍ 16 വരെ നടക്കും. രാജാവ് ഹമദ് ബിൻ ഈസ ആല്‍ ഖലീഫയുടെയും പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആല്‍ ഖലീഫയുടെയും പിന്തുണക്ക് ബഹ്‌റൈൻ ഗാര്‍ഡൻ ക്ലബ് ചെയര്‍പേഴ്‌സൻ സഹ്‌റ അബ്ദുല്‍ മാലിക് നന്ദി അറിയിച്ചു.

ബഹ്‌റൈൻ ഗാര്‍ഡൻ ക്ലബ് 2025ല്‍ വജ്രജൂബിലി ആഘോഷിക്കുകയാണ്. യുനൈറ്റഡ് കിങ്ഡത്തിലെ റോയല്‍ ഹോര്‍ട്ടികള്‍ചറല്‍ സൊസൈറ്റിയുടെ (RHS) അഫിലിയേറ്റഡ് ക്ലബ് എന്ന നിലയില്‍ സഹകരണമുണ്ട്.

‘ബഹ്‌റൈൻ പൈതൃകം’ എന്നതാണ് 2024ലെ മത്സരത്തിന്റെ പ്രമേയം. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിവിധ മത്സരങ്ങള്‍. മൂന്നു മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ബഹ്‌റൈൻ കളിമണ്‍പാത്രങ്ങളില്‍ ഈന്തപ്പന വിത്ത് നടുന്ന മത്സരം നടത്തും. ഇത് കുട്ടികളെ പ്രാദേശിക വിഭവങ്ങളുമായി പരിചയപ്പെടുത്താനും പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ പൂന്തോട്ടപരിപാലന രീതികള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഈന്തപ്പനകള്‍ പൂമ്ബൊടി പുറപ്പെടുവിക്കുന്ന മാസങ്ങളാണ്. പൂമ്ബൊടി ശേഖരിക്കാനും ക്രമീകരിക്കാനും വിദ്യാര്‍ഥികളെ പ്രേരിപ്പിക്കും. വിദ്യാര്‍ഥികളും പ്രകൃതിയും തമ്മില്‍ അടുത്ത ബന്ധം വളര്‍ത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

13 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കായി ഫ്ലവര്‍ അറേഞ്ച്മെന്റ് മത്സരം നടത്തും. ഹോം ഗാര്‍ഡൻ, സ്കൂള്‍ ഗാര്‍ഡൻ മത്സരങ്ങള്‍ക്കുള്ള ലഘുലേഖകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular