Sunday, May 19, 2024
HomeKeralaകാനത്തിന്റെ ഭൗതികശരീരം ഉടൻ തിരുവനന്തപുരത്തെത്തിക്കും; ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

കാനത്തിന്റെ ഭൗതികശരീരം ഉടൻ തിരുവനന്തപുരത്തെത്തിക്കും; ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പൊതുദര്‍ശനം ഇന്ന്. കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും മൃതദേഹം ഏഴ് മണിയോടെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തും.

തുടര്‍ന്ന് എയര്‍ ആംബുലൻസില്‍ മൃതദേഹം തിരുവനന്തപുരത്തെത്തിക്കും. അദ്ദേഹത്തിന്റെ ജഗതിയിലെ വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയോടെ റോഡ് മാര്‍ഗം വിലാപ യാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും.

സിപിഐ ജില്ലാ കൗണ്‍സില്‍ ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടില്‍ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11 മണിക്കാണ് സംസ്കാരം. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. അനാരോഗ്യം മൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.

കോട്ടയം കൂട്ടിക്കലില്‍ പരേതരായ വി.കെ. പരമേശ്വരൻ നായരുടെയും ടി.കെ. ചെല്ലമ്മയുടെയും മകനായി 1950 നവംബര്‍ 10നാണ് ജനനം. ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍: താരാ സന്ദീപ് (സെക്രട്ടേറിയറ്റ്), വി. സര്‍വേശ്വരൻ (ബിസിനസ്). മൂന്നു തവണ സി.പി.ഐ സംസ്ഥാന സെക്രട്ടറിയും രണ്ടുതവണ നിയമസഭാംഗവുമായി. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. വാഴൂര്‍ എസ്.വി.ആര്‍.എൻ എസ്.എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളേജ്, മോസ്‌കോ ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു കാനത്തിന്റെ പഠനം.

ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. നവകേരള യാത്രയിലായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസിലാണ് ആശുപത്രിയിലെത്തിയത്. വൃക്കസംബന്ധമായ പ്രശ്നങ്ങളുമായി ഒക്ടോബര്‍ 25നാണ് കാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ പ്രമേഹം മൂര്‍ച്ഛിച്ച്‌ കാലിലെ മുറിവില്‍ അണുബാധയുണ്ടായി. കുറച്ചുനാള്‍ മുമ്ബുണ്ടായ അപകടത്തില്‍ പറ്റിയ മുറിവ് ഉണങ്ങിയിരുന്നില്ല. നവംബര്‍ 14ന് വലതുകാല്‍ മുട്ടിന് താഴെവച്ച്‌ മുറിച്ചുമാറ്റി. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും ചികിത്സ നല്‍കി വരികയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular