ദുബൈ: രാജ്യത്തിന്റെ വിവിധ എമിറേറ്റുകളില്‍ വ്യാഴാഴ്ച മഴ ലഭിച്ചു. ദുബൈ, അജ്മാൻ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈൻ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിലാണ് വൈകുന്നേരത്തോടെ മഴ പെയ്തത്.
യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് നേരത്തേ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുബൈയില്‍ അല്‍ സുയൂഫ്, അല്‍ ബര്‍ഷ എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. ദുബൈ, അബൂദബി തീരപ്രദേശങ്ങളില്‍ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.