Saturday, May 18, 2024
HomeKeralaഅനധികൃത മാംസ വില്‍പനയെന്ന് ആരോപണം: കടകള്‍ ബുള്‍ഡോസര്‍ വച്ച്‌ പൊളിച്ച്‌ മധ്യപ്രദേശ് സര്‍ക്കാര്‍

അനധികൃത മാംസ വില്‍പനയെന്ന് ആരോപണം: കടകള്‍ ബുള്‍ഡോസര്‍ വച്ച്‌ പൊളിച്ച്‌ മധ്യപ്രദേശ് സര്‍ക്കാര്‍

അനധികൃതമായി മാംസവില്‍പന നടത്തിയതിന് പത്ത് കടകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊളിച്ച്‌ നീക്കി മധ്യപ്രദേശ് സര്‍ക്കാര്‍.
ബിജെപി പ്രവര്‍ത്തകനെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് മൂന്നു പേരുടെ വീടുകളും ഇത്തരത്തില്‍ പൊളിച്ചു നീക്കിയെന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

തുറസായ സ്ഥലങ്ങളില്‍ നടക്കുന്ന മാംസവില്‍പന തടയണമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കടകള്‍ പൊളിക്കുന്ന നടപടി ഊര്‍ജിതമാക്കിയത്.

ബിജെപി പ്രവര്‍ത്തകന്‍ ദേവേന്ദ്ര താക്കൂറിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബിലാല്‍, ഫാറൂഖ് റെയിന്‍, അസ്ലാം എന്നിവരുടെ വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊളിച്ച്‌ കളഞ്ഞത്.

ഭോപ്പാല്‍ മധ്യ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് താക്കൂറിന് നേരെ ആക്രമണമുണ്ടായത്. എന്നാല്‍ ഇവരുടെ വീടിരുന്നത് കൈയ്യേറ്റ ഭൂമിയിലാണെന്നും അതിനാലാണ് വീട് പൊളിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular