Saturday, May 18, 2024
HomeIndiaമുതിര്‍ന്ന പൗരന്മാരും രോഗികളും മാസ്ക് ധരിക്കണമെന്ന് കര്‍ണാടകയില്‍ നിര്‍ദേശം

മുതിര്‍ന്ന പൗരന്മാരും രോഗികളും മാസ്ക് ധരിക്കണമെന്ന് കര്‍ണാടകയില്‍ നിര്‍ദേശം

ബംഗളൂരു: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്മാരും രോഗികളും മാസ്ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു.

കേരളത്തിലടക്കം കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക മാസ്ക് നിര്‍ബന്ധമാക്കുന്നത്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഹൃദ്രോഗമുള്ളവര്‍, മറ്റു രോഗങ്ങള്‍ അലട്ടുന്നവര്‍ എന്നിവര്‍ മാസ്ക് ധരിക്കണം -അദ്ദേഹം പറഞ്ഞു.

കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് നിര്‍ദേശിച്ചിരുന്നു. വിദേശത്തുനിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ട്. ലോകത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ നല്ല പങ്കും ജെ.എന്‍1 വകഭേദമെന്നാണ് കണക്ക്. രോഗം സ്ഥിരീകരിച്ച 79കാരിയായ തിരുവനന്തപുരം സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും നേരിയ രോഗലക്ഷണങ്ങളുള്ളതും കാര്യമായ ചികിത്സ കൂടാതെതന്നെ ഭേദമാകുന്നതുമാണെന്ന് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐ.സി.എം.ആര്‍) വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular