Saturday, May 18, 2024
HomeKeralaചൈനയില്‍ വൻ ഭൂകമ്ബം; 100-ലധികം പേര്‍ മരിച്ചു, 220 പേര്‍ക്ക് പരിക്ക്

ചൈനയില്‍ വൻ ഭൂകമ്ബം; 100-ലധികം പേര്‍ മരിച്ചു, 220 പേര്‍ക്ക് പരിക്ക്

വടക്കുപടിഞ്ഞാറൻ ചെെനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്ബത്തില്‍ 111 പേര്‍ മരിച്ചു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 220 പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച അര്‍ധരാത്രിയായിരുന്നു ഭൂചലനം. വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ചില പ്രദേശങ്ങളില്‍ വെെദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകളും തകര്‍ന്നിട്ടുണ്ട്. ഭൂചലനത്തിന്റെ നിരവധി വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങാൻ അദ്ദേഹം ആഹ്വാനംചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിലും ചെെനയില്‍ സമാനമായ രീതിയില്‍ ഭൂചലനം ഉണ്ടായിരുന്നു. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ അന്ന് 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. 2022 സെപ്റ്റംബറില്‍ സെച്വാൻ പ്രവിശ്യയിലുണ്ടായ ഭൂകമ്ബത്തിലും 100 പേര്‍ക്ക് ജീവൻ നഷ്ടമായിരുന്നു. 2008-ലാണ് രാജ്യത്തെ നടുക്കിയ ഭൂകമ്ബത്തിന് ചെെന സാക്ഷിയാകുന്നത്. 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 5,335 വിദ്യാര്‍ഥികളുള്‍പ്പെടെ 87,000-ത്തിലധികം പേര്‍ മരിച്ചതായോ കാണാതാവുകയോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular