Saturday, May 18, 2024
HomeUSAന്യൂയോര്‍ക്കില്‍ മോദിക്കെതിരേ പ്രതിഷേധം

ന്യൂയോര്‍ക്കില്‍ മോദിക്കെതിരേ പ്രതിഷേധം

ന്യൂയോര്‍ക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ പ്രതിഷേധം. “എനിക്ക് ഫിഫ്ത്ത് അവന്യൂവില്‍ ഒരാളെ വെടിവച്ച്‌ ശേഷം രക്ഷപ്പെടാം, ശരി?’ എന്ന് എഴുതിയ ബാനര്‍ പിടിച്ച്‌ മോദിയുടെ സാമ്യമുള്ള മുഖംമുടി അണിഞ്ഞായിരുന്നു പ്രതിഷേധം.
യുഎസില്‍ ഖലിസ്ഥാൻ വാദി ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ഇന്ത്യൻ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം നടന്നത്.

കാനഡയില്‍ സിഖ് ആക്ടിവിസ്റ്റ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്‍റെ വധത്തിലും ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും ഇന്ത്യൻ സര്‍ക്കാറിന് പങ്കുണ്ടെന്ന് ആരോപണം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് അമേരിക്കൻ സര്‍ക്കാര്‍ ഏജൻസിയായ യുഎസ് കമ്മീഷൻ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular