Sunday, May 19, 2024
HomeIndiaപശ്ചിമ ബംഗാളിൽ വൻ കഞ്ചാവ് വേട്ട; 2,000 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു;

പശ്ചിമ ബംഗാളിൽ വൻ കഞ്ചാവ് വേട്ട; 2,000 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു;

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തർ ദിനജ്പൂരിൽ വൻ കഞ്ചാവ് വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന രണ്ട് ടൺ കഞ്ചാവാണ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അസാമിൽ നിന്നും വരികയായിരുന്ന ട്രക്കാണ് കഞ്ചാവുമായി പിടിയിലായത്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലേക്കായിരുന്നു ട്രക്ക് വന്നിരുന്നത്. എന്നാൽ യാത്രാമദ്ധ്യേ ഉത്തർ ദിനജ്പൂരിലുള്ള ചോപ്ര പോലീസ് സ്‌റ്റേഷൻ പരിധിയിലെ ദേശീയപാത-31ൽ പിടിയിലായി.

വാഹനത്തിൽ നിന്നും 2,081.38 കിലോ ഗ്രാം കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചോപ്ര പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular