Saturday, May 18, 2024
HomeKeralaഎന്തിനും ഏതിനും 'മണിപ്പൂര്‍' പറഞ്ഞു നടന്ന കോണ്‍ഗ്രസും സിപിഎമ്മും തോറ്റു; മോദിയുടെ ക്രിസ്മസ് നീക്കത്തില്‍ ഞെട്ടി...

എന്തിനും ഏതിനും ‘മണിപ്പൂര്‍’ പറഞ്ഞു നടന്ന കോണ്‍ഗ്രസും സിപിഎമ്മും തോറ്റു; മോദിയുടെ ക്രിസ്മസ് നീക്കത്തില്‍ ഞെട്ടി പ്രതിപക്ഷം

ന്യൂദല്‍ഹി: മണിപ്പൂരിലെ വംശഹത്യ ഉയര്‍ത്തിക്കാട്ടി മോദിയോട് അടുക്കുന്ന ക്രിസ്ത്യന്‍ സമുദായത്തെ എന്നെന്നേക്കുമായി അകറ്റിയെന്ന് കരുതി സന്തോഷിച്ചിരുന്ന കോണ്‍ഗ്രസും സിപിഎമ്മും മറ്റ് പ്രതിപക്ഷപാര്‍ട്ടികളും ഞെട്ടി.

അതായിരുന്നു മോദിയുടെ ക്രിസ്മസ് ദിനത്തിലെ നീക്കം.

രാജ്യത്തെ പ്രമുഖരായ ക്രിസ്ത്യന്‍ ബിഷപ്പുമാരെല്ലാം മോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തു. മണിപ്പൂര്‍ എന്ന വിഷയമേ ഈ കൂടിക്കാഴ്ചയില്‍ ഒരു ബിഷപ്പോ ക്രിസ്ത്യന്‍ പ്രതിനിധികളോ ഉയര്‍ത്തിയതുമില്ല. ഇതോടെ മോദിയും ക്രിസ്ത്യന്‍ സമുദായവും തമ്മിലുള്ള അകലം വീണ്ടും കുറഞ്ഞത് പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ക്രിസ്ത്യന്‍ സമുദായത്തെ ചേര്‍ത്തുപിടിക്കുന്ന പരിപാടിയില്‍ കായികതാരങ്ങള്‍, കലാകാരന്മാര്‍, ബിസിനസ് നേതാക്കള്‍, പുരോഹിതര്‍ എന്നിങ്ങനെ ക്രിസ്ത്യന്‍ സമുദായത്തിലെ എല്ലാ മേഖലകളിലുള്ളവരെയും സ്പര്‍ശിക്കാന്‍ മോദി ശ്രമിച്ചിരുന്നു.

തന്റെ പ്രസംഗത്തില്‍ മോദി ബിഷപ്പുമാര്‍ക്കും ഇന്ത്യയിലെ ക്രിസ്ത്യന്‍ സമുദായത്തിനും ഏറെ സന്തോഷപ്രദമായ ഒരു പ്രഖ്യാപനവും നടത്തി. ക്രിസ്ത്യന്‍ സമുദായത്തിന്റെ ആത്മീയ നേതാവായ മാര്‍പ്പാപ്പയെ 2024ല്‍ ഇന്ത്യയില്‍ കൊണ്ടുവരും. ക്രിസ്ത്യന്‍ സമുദായം ഇന്ത്യയില്‍ ആരോഗ്യസേവനം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ നല്‍കിയ സേവനവും മോദി തന്റെ പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular