Saturday, May 18, 2024
HomeKeralaഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി; സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി, അന്വേഷണം

ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി; സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി, അന്വേഷണം

ത്തനംതിട്ട: നിലയ്ക്കല്‍ ബിഷപ്പിനെതിരായ ശബ്ദ സന്ദേശത്തില്‍ ഫാ. മാത്യൂസ് വാഴക്കുന്നതിനെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ.

അദ്ദേഹത്തെ സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി. അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുന്നതായി സഭ വ്യക്തമാക്കി.

വൈദികന്റേത് ധിക്കാരപരമായ നടപടിയാണെന്നു സഭ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ സഭ അന്വേഷണവും പ്രഖ്യാപിച്ചു.

നിലയ്ക്കല്‍ ഭദ്രാസനാധിപൻ ജോഷ്വാ മാര്‍ നിക്കോദിമോസിനെതിരെ മാത്യൂസ് വാഴക്കുന്നം അപമര്യാദയായി സംസാരിക്കുന്ന വോയ്സ് ക്ലിപ്പ് പുറത്തു വന്നിരുന്നു. ബിഷപ്പിന്റെ ചെയ്തികള്‍ പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം ക്ലിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular