Saturday, May 18, 2024
HomeIndiaവന്ദേഭാരതില്‍ പഴകിയ ഭക്ഷണം, ക്ഷുഭിതനായി യാത്രക്കാരന്‍; പണം തിരികെ വേണമെന്നും ആവശ്യം | വീഡിയോ

വന്ദേഭാരതില്‍ പഴകിയ ഭക്ഷണം, ക്ഷുഭിതനായി യാത്രക്കാരന്‍; പണം തിരികെ വേണമെന്നും ആവശ്യം | വീഡിയോ

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ പഴകിയ ഭക്ഷണം വിളമ്ബിയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ ക്ഷുഭിതനായി.

പഴകിയതും ചീഞ്ഞ മണമുള്ളതുമായ ഭക്ഷണമാണ് വിളമ്ബിയതെന്ന് യാത്രക്കാരന്‍ ആക്ഷേപിക്കുന്നുണ്ട്. ട്രെയ്‌നിലുണ്ടായിരുന്നവര്‍ ഭക്ഷണം തിരിച്ചു നല്‍കുന്നതിന്റെ വീഡിയോയും ഇയാള്‍ സമൂഹ മാദ്ധ്യമമായ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

ഭക്ഷണം എടുത്ത് മാറ്റാന്‍ ജീവനക്കാരോട് യാത്രക്കാര്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. ആകാശ് കേസരിയെന്ന യാത്രക്കാരനാണ് വീഡിയോ പങ്കുവച്ചത്. മോശം സര്‍വീസ് ആണ് ലഭിച്ചതെന്നും തന്റെ പണം തിരികെ ലഭിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക് പോകുന്ന വന്ദേഭാരതിലാണ് സംഭവം.

ഇന്ത്യന്‍ റെയില്‍വേ, വന്ദേ ഭാരത് എക്‌സ്പ്രസ്, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരെ ടാഗ് ചെയ്തായിരുന്നു യുവാവിന്റെ ആരോപണം. വിളമ്ബിയ ഭക്ഷണം ദുര്‍ഗന്ധം വമിക്കുന്നതും വൃത്തികെട്ടതുമാണെന്നും ദയവുചെയ്ത് മുഴുവന്‍ പണവും തിരികെ തരണമെന്നും കാറ്ററിങ്ങുകാര്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ പേര് നശിപ്പിക്കുകയാണെന്നും ആകാശ് കുറിച്ചു.

പരാതി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ ഉറപ്പ് നല്‍കി. ഐആര്‍സിടിസിയും പ്രതികരണവുമായി രംഗത്തെത്തി. മോശം അനുഭവമുണ്ടായതില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും വിഷയം ഗൗരവമായി കാണുന്നുവെന്നും സേവന ദാതാവിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദേശം ല്‍കിയിട്ടുണ്ടെന്നും ഐആര്‍സിടിസി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular