Sunday, May 5, 2024
HomeCinemaറിലീസിന് മുൻപേ പ്രീ സെയിലില്‍ നേരിനെയും കടത്തിവെട്ടി ഓസ്‌ലര്‍

റിലീസിന് മുൻപേ പ്രീ സെയിലില്‍ നേരിനെയും കടത്തിവെട്ടി ഓസ്‌ലര്‍

റിലീസിന് മുൻപേ പ്രീ സെയില്‍ ബിസിനസ് കണക്കില്‍ മോഹൻലാലിന്റെ നേരിനെക്കാള്‍ മുന്നിലെത്തി ജയറാമിന്റെ ഓസ്‌ലര്‍.

2024 -ലെ ഏറ്റവും വലിയ റിലീസായ ഓസ്‌ലര്‍ പ്രഖ്യാപനം മുതല്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായക – തിരക്കഥാകൃത്തുക്കളുടെ നിരയില്‍ ശ്രദ്ധേയനായ മിഥുൻ മാനുവല്‍ തോമസ് ആണ്. ഓസ്‌ലര്‍ ഇന്ന് തിയേറ്ററില്‍ റിലീസ് ചെയ്തു കഴിഞ്ഞു. ത്രില്ലര്‍ കാറ്റഗറിയില്‍പ്പെട്ട ഈ സിനിമ വളരെ ആവേശത്തോടെയാണ് മലയാള സിനിമാസ്വാദകര്‍ ഏറ്റെടുത്തത്. ചിത്രത്തില്‍ മമ്മൂട്ടി കഥാപാത്രമായി എത്തുന്നുണ്ടോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഈ അവസരത്തില്‍ റിലീസിന് മുൻപ് ജയറാം ചിത്രം നേടിയ പ്രീ സെയില്‍ ബിസിനസ് കണക്കാണ് പുറത്തുവരുന്നത്.

ജനുവരി 9-ന് തന്നെ ഓസ്‍ലര്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. ബുക്കിങ്ങില്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇന്നലെ ഉച്ചവരെയുള്ള കണക്ക് പ്രകാരം 57.28 ലക്ഷം ബുക്കിങ്ങിലൂടെ ജയറാം ചിത്രം നേടി. എന്നാല്‍ ഒരു ദിവസത്തെ മൊത്തം കണക്ക് ഒരു കോടിയാണ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച്‌ മോഹൻലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം നേരിന്റെ പ്രീ സെയില്‍ ബിസിനസിനെ ഓസ്‍ലര്‍ മറികടന്നു കഴിഞ്ഞു. പക്ഷേ 2023 ഡിസംബര്‍ 17ന് പ്രീ ബുക്കിംഗ് ആരംഭിച്ച നേര് മൂന്ന് ദിവസത്തില്‍ ആകെ നേടിയതാണ് ഒരു കോടി.

ഓസ്‍ലറില്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. ജയറാമിന്റെ വൻ തിരിച്ചുവരവാകും ചിത്രമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ജയറാമിനൊപ്പം അനൂപ് മേനോൻ, അനശ്വര രാജൻ, അര്‍ജുൻ അശോകൻ, സെന്തില്‍ കൃഷ്ണ, ആര്യ സലിം, സൈജു കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തൻ, സായികുമാര്‍, അര്‍ജുൻ നന്ദകുമാര്‍, അനീഷ് ഗോപാല്‍, ശ്രീം രാമചന്ദ്രൻ, പൊന്നമ്മ ബാബു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. രണ്‍ധീര്‍ കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ ചെയ്തിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular