Saturday, May 18, 2024
HomeUSAഎമ്മി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

എമ്മി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: 75ാമത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സക്സെഷൻ ആണ് മികച്ച ഡ്രാമാ സീരീസ്. സക്സെഷനിലെ അഭിനയത്തിന് കീറണ്‍ കല്‍കിനും സാറാ സ്നൂക്കും ഡ്രാമാ വിഭാഗത്തില്‍ മികച്ച നടനും നടിയുമായി.

ഈ വിഭാഗത്തില്‍ മികച്ച സംവിധാനവും (മാര്‍ക്ക് മൈലോഡ്) സക്സെഷനാണ്. ദ ബിയറാണ് മികച്ച കോമഡി സീരീസ്. കോമഡി വിഭാഗത്തില്‍ മികച്ച നടൻ (ജെറമി അലൻ വൈറ്റ്), സംവിധാനം (ക്രിസ്റ്റഫര്‍ സ്റ്റോറര്‍) എന്നിവയും ബിയര്‍ നേടി. ലിമിറ്റഡ്/ ആന്തോളജി വിഭാഗത്തില്‍ നെറ്റ്ഫ്ലിക്സിലെ ബീഫാണ് മികച്ച സീരീസ്. മികച്ച നടൻ (സ്റ്റീവൻ യൂൻ), നടി (ഏലി വോംഗ്), സംവിധാനം (ലീ സുംഗ് ജിൻ) എന്നിവയും ബീഫിനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular