Sunday, May 19, 2024
HomeUncategorizedഅഭയാര്‍ഥികളെ നാടുകടത്താൻ രഹസ്യയോഗം ചേര്‍ന്ന് തീവ്രവലതുപക്ഷം; ജര്‍മനിയില്‍ പ്രതിഷേധം

അഭയാര്‍ഥികളെ നാടുകടത്താൻ രഹസ്യയോഗം ചേര്‍ന്ന് തീവ്രവലതുപക്ഷം; ജര്‍മനിയില്‍ പ്രതിഷേധം

ബെര്‍ലിൻ: രാജ്യത്തെത്തിയ ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ തിരിച്ചയക്കുന്നത് തീരുമാനിക്കാൻ കഴിഞ്ഞ ദിവസം തീവ്ര വലതുപക്ഷ കക്ഷികള്‍ ചേര്‍ന്ന യോഗത്തിനെതിരെ ജര്‍മനിയില്‍ വ്യാപക പ്രതിഷേധം.

1930കളില്‍ ജൂതര്‍ക്കെതിരെ നാസികള്‍ നടത്തിയ ഗൂഢാലോചനക്ക് സമാനമായാണ് അഭയാര്‍ഥികള്‍ക്കു നേരെ എ.എഫ്.ഡി അടക്കം കക്ഷികള്‍ യോഗം വിളിച്ചുചേര്‍ത്തതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

നേരത്തെ ബ്രിട്ടൻ റുവാണ്ട പദ്ധതി അവതരിപ്പിച്ചതിന് സമാനമായി ജര്‍മനിയില്‍നിന്നും ഒരു ആഫ്രിക്കൻ രാജ്യത്തേക്ക് നാടുകടത്താനാണ് ഇവരുടെ നിര്‍ദേശം. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പദ്ധതി നടപ്പാക്കുമെന്നും ഇവര്‍ പറയുന്നു. ബെര്‍ലിൻ, കൊളോണ്‍ ഉള്‍പ്പെടെ പ്രമുഖ പട്ടണങ്ങളില്‍ വൻജനാവലി പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. യോഗം വിളിച്ച സംഘടനകളെ നിരോധിക്കണമെന്നാണ് ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular