Friday, May 3, 2024
HomeIndiaചന്ദ്രയാന്‍ 3ന്റെ വിജയം റിപ്പബ്ലിക് ദിന ടാബ്‌ലോയാക്കി ഐഎസ്‌ആര്‍ഒ; ബ്രഹ്മോസ് മിസൈലും, രാമനെയും ഉയര്‍ത്തിക്കാട്ടി ഉത്തര്‍പ്രദേശ്

ചന്ദ്രയാന്‍ 3ന്റെ വിജയം റിപ്പബ്ലിക് ദിന ടാബ്‌ലോയാക്കി ഐഎസ്‌ആര്‍ഒ; ബ്രഹ്മോസ് മിസൈലും, രാമനെയും ഉയര്‍ത്തിക്കാട്ടി ഉത്തര്‍പ്രദേശ്

ന്യൂദല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്റെ (ഐഎസ്‌ആര്‍ഒ) ടാബ്‌ലോ ചന്ദ്രയാന്‍ 3 അതിന്റെ പ്രാഥമിക ഹൈലൈറ്റ് ആയി പ്രദര്‍ശിപ്പിക്കും.

ചന്ദ്രയാന്‍3 വിക്ഷേപിക്കുന്നതും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങുന്നതുമാണ് ടാബ്‌ലോയുടെ ആശയം. ശിവശക്തി പോയിന്റ് എന്ന് പേരിട്ടിരിക്കുന്ന ലാന്‍ഡിംഗ് പോയിന്റും ടാബ്ലോ ഹൈലൈറ്റ് ചെയ്യുന്നു. ചന്ദ്രയാന്‍3 ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആഗസ്റ്റ് 23ന് വിജയകരമായി ഇറങ്ങിയിരുന്നു. ഇതോടെ ചരിത്ര നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഭാരതം മാറി.

2023ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍3 വിജയകരമായ സോഫ്റ്റ് ലാന്‍ഡിംഗും ഇന്ത്യയുടെ ആദ്യത്തെ സൗരോര്‍ജ്ജ ദൗത്യമായ ആദിത്യഎല്‍1 വിക്ഷേപണവും നടത്തി ഇന്ത്യ പുതിയ ഉയരങ്ങളിലേക്കാണ് കുതിക്കുന്നത്. 2024-2025 ലെ ഗഗന്‍യാന്‍ മിഷന്‍, 2035 ഓടെ ‘ഭാരതീയ അന്തരിക്ഷ സ്‌റ്റേഷന്‍’ സ്ഥാപിക്കുക, 2040 ഓടെ ആദ്യത്തെ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കുക എന്നിവയാണ് ഇന്ത്യ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular