Friday, May 3, 2024
HomeIndiaഇളയ ദളപതി തിരഞ്ഞുപ്പ് അങ്കത്തിന് ഒരുങ്ങുന്നു : മക്കള്‍ ഇയക്കത്തെ രാഷ്‌ട്രീയ പാര്‍ട്ടിയാക്കി മാറ്റാൻ നീക്കം

ഇളയ ദളപതി തിരഞ്ഞുപ്പ് അങ്കത്തിന് ഒരുങ്ങുന്നു : മക്കള്‍ ഇയക്കത്തെ രാഷ്‌ട്രീയ പാര്‍ട്ടിയാക്കി മാറ്റാൻ നീക്കം

ചെന്നൈ: നടൻ വിജയ് ലോക്സഭാ തിരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിപ്രഖ്യാപനം നടത്തുന്നതിന്റെ തിരക്കിലാണ് നടനെന്നാണ് കോടാമ്ബാക്കത്തു നിന്നും പുറത്ത് വരുന്ന വാർത്തകള്‍.

ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്‌ട്രീയ പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്കു സമീപം പനയൂരില്‍ ചേർന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം തീരുമാനിച്ചതായി ഏറ്റവും പുതിയ വാർത്തകള്‍ ഉണ്ട്. യോഗത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച്‌ ചർച്ച നടന്നെന്നാണ് വിവരം.

പാർട്ടി രൂപവത്കരണ ചർച്ചകളില്‍ തമിഴ്‌നാടിനെ കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. വിജയ് മക്കള്‍ ഇയക്കത്തിന് നിലവില്‍ തമിഴ്നാട്ടില്‍ താലൂക്ക് തലങ്ങളില്‍വരെ യൂണിറ്റുകളുണ്ട്. ഐ.ടി, അഭിഭാഷക, മെഡിക്കല്‍ രംഗങ്ങളില്‍ പോഷക സംഘടനകളുമുണ്ട്.

നടൻ വിജയ് യുടെ ജനങ്ങളിലുള്ള സ്വാധീനം വോട്ട് ബാങ്കാക്കി മാറ്റാനാണ് പാർട്ടിയുടെ ലക്ഷ്യം. സമൂഹത്തിലെ ദുരിതം പേറുന്നവർക്ക് കൈത്താങ്ങാകുന്ന വീഡിയോകളും ചിത്രങ്ങളും അദ്ദേഹത്തിന്റെ ഫാൻസ് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular