Wednesday, May 1, 2024
HomeKeralaബംഗാള്‍ ജനതയെ വിസ്മയിപ്പിച്ച്‌ ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദബോസ് : റിപ്പബ്ലിക് ദിന സന്ദേശം...

ബംഗാള്‍ ജനതയെ വിസ്മയിപ്പിച്ച്‌ ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദബോസ് : റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയത് ബംഗാളി ഭാഷയില്‍

കൊല്‍ക്കത്ത: റിപ്പബ്ലിക് ദിനത്തില്‍ ബംഗാളി ഭാഷയില്‍ പ്രസംഗിച്ച്‌ ഗവർണർ ഡോ. സിവിആനന്ദബോസ് ഒരിക്കല്‍ കൂടി ബംഗാള്‍ ജനതയെ വിസ്മയിപ്പിച്ചു.

ദൂരദർശൻ വഴി 24 മിനിറ്റു നേരം ബംഗാളി ഭാഷയില്‍ മഹാത്മാഗാന്ധി, രവീന്ദ്ര നാഥ ടാഗോർ, സ്വാമി വിവേകാനന്ദൻ, മഹർഷി അരബിന്ദോ തുടങ്ങിയവരുടെ സംഭാവനകള്‍, സന്ദേശങ്ങള്‍, ഭാരതത്തിന്റെ, വിശേഷിച്ച്‌ ബംഗാളിന്റെ മഹത്തായ പാരമ്ബര്യങ്ങള്‍, ഭാരതത്തിന്റെ സമീപകാല നേട്ടങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചു നടത്തിയ പ്രഭാഷണം നിമിഷനേരങ്ങള്‍ക്കുള്ളില്‍ ബംഗാളി ദൃശ്യമാധ്യമങ്ങള്‍ അത്യധികം പ്രാധാന്യത്തോടെയാണ് സംപ്രേഷണം ചെയ്തത്.

ഗവർണറായി ചുമതലയെടുക്കുമ്ബോള്‍ തന്നെ ബംഗാള്‍ ഭാഷാ പഠനത്തിനും തുടക്കം കുറിച്ച ആനന്ദബോസ് ഒരു കൊല്ലത്തിനുള്ളില്‍ ബംഗാളി ഭാഷയില്‍ പ്രസംഗിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആറുമാസത്തിനുള്ളില്‍ തന്നെ സംഘർഷ ബാധിത പ്രദേശങ്ങളില്‍ ബംഗാളിഭാഷയില്‍ പ്രസംഗത്തിന്റെ അരങ്ങേറ്റം നടത്തി അദ്ദേഹം ജനങ്ങളെ വിസ്മയിപ്പിച്ചു.

തുടർന്ന് ബംഗാളി ജനതയെ നേരിട്ട് സംബോധന ചെയ്യേണ്ട സന്ദർഭങ്ങളിലെല്ലാം ഏറെ ഗൃഹപാഠം ചെയ്ത് ബംഗാളിയില്‍ തന്നെ പ്രസംഗിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഉള്ളടക്കത്തിലും ഉച്ചാരണ ശുദ്ധിയിലും അദ്ദേഹം പുലർത്തുന്ന ജാഗ്രതയും ശുഷ്കാന്തിയും ഭാഷാപ്രേമികള്‍ ഏറെ കൗതുകത്തോടും ആശ്ചര്യത്തോടുമാണ് നിരീക്ഷിക്കുന്നത്.

നേരത്തെ സ്വാതന്ത്ര്യദിനം, ബംഗാള്‍ സ്ഥാപകദിനം, ദുർഗാപൂജ, ദീപാവലി ആഘോഷവേളകളിലും സർവകലാശാല വിവാദവിഷയങ്ങളിലും ബംഗാളിഭാഷയില്‍ പ്രസംഗിച്ച്‌ ഗവർണർ ആനന്ദബോസ് ബംഗാള്‍ ജനതയുടെ മനം കവർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular