Sunday, May 19, 2024
HomeIndiaഹരിയാന നിയമസഭയിലേക്ക് എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കേജരിവാള്‍

ഹരിയാന നിയമസഭയിലേക്ക് എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കേജരിവാള്‍

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവൻ സീറ്റുകളിലും ആം ആദ്മി പാർട്ടി (എഎപി) ഒറ്റക്ക് മത്സരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും പാർട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജരിവാള്‍.
ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ജനങ്ങള്‍ക്ക് ഒരു പാർട്ടിയില്‍ മാത്രമേ വിശ്വാസമുള്ളൂ. അത് ആം ആദ്മി പാർട്ടിയാണ്. ഇന്ന് ഹരിയാന ഒരു വലിയ മാറ്റമാണ് തേടുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും ജനങ്ങള്‍ ഉണ്ടാക്കിയ വലിയ മാറ്റം കൊണ്ട് ഇപ്പോള്‍ അവിടെയുള്ള ആളുകള്‍ സന്തുഷ്ടരാണെന്നും കേജരിവാള്‍ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular