Saturday, May 18, 2024
Homeസിനിമ ചിത്രീകരണത്തിനായി നിര്‍മിച്ച വീട് ഇനി ഒരു കുടുംബത്തിന് തണല്‍

സിനിമ ചിത്രീകരണത്തിനായി നിര്‍മിച്ച വീട് ഇനി ഒരു കുടുംബത്തിന് തണല്‍

സിനിമ ചിത്രീകരണത്തിനായി നിർമിച്ച വീ‌ട് ഇനി ഒരു കുടുംബത്തിന് തണലാകുന്നു. അൻപോട് കണ്‍മണി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി നിർമിച്ച വീടാണ് ഷൂട്ടിംഗ് കഴിഞ്ഞതിന് പിന്നാലെ ഒരു കുടുംബത്തിന് കൈമാറിയത്.
തലശേരിയിലാണ് മനുഷ്യത്വത്തിന്‍റെ ഏറ്റവും പുതിയ മാതൃക രൂപംകൊണ്ടത്.

ക്രീയേറ്റീവ് ഫിഷിന്‍റെ ബാനറില്‍ വിപിൻ പവിത്രൻ നിർമിച്ച്‌ ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കണ്‍മണിഎന്ന ചിത്രത്തിന്‍റെ ചിത്രീകരണം തലശ്ശേരിയില്‍ പൂർത്തിയായതിനു ശേഷമാണ് വീടിന്‍റെ താക്കോല്‍ദാന കർമം നടന്നത്. ചിത്രത്തിലെ നാ‌യകൻ സുരേഷ്ഗോപിയാണ് താക്കോല്‍ കൈമാറിയത്.

സാധാരണ കോടികള്‍ ചെലവിട്ട് സെറ്റ് വർക്ക്‌ ചെയ്യുകയാണ് പതിവ്. എന്നാല്‍ അൻപോട് കണ്‍മണി ടീം ഇതിന് പകരം മറ്റൊരു സന്നദ്ധ പ്രവർത്തനം കൂടിയാണ് നടത്തിയത്.

തുടക്കത്തില്‍ വീടിന്‍റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേർന്നതെന്ന് ചിത്രത്തിന്‍റെ നിർമാതാവ് വിപിൻ പവിത്രൻ പറയുന്നു.
പിന്നാക്ക അവസ്ഥയിലുള്ള ഒരു കുടുംബത്തിന്‍റെ സ്വന്തമായൊരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

അർജുൻ അശോകൻ, അനഘ നാരായണൻ,ജോണി ആന്‍റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാർവതി, സംവിധായകൻ മൃദുല്‍ നായർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular