Monday, May 6, 2024
HomeIndiaപ്രവാസി സൗഹൃദം നിലനിര്‍ത്താൻ ആഹ്വാനം ചെയ്ത് സാമൂഹിക പ്രവര്‍ത്തക സംഗമം

പ്രവാസി സൗഹൃദം നിലനിര്‍ത്താൻ ആഹ്വാനം ചെയ്ത് സാമൂഹിക പ്രവര്‍ത്തക സംഗമം

നാമ: ബഹ്‌റിനിലെ പ്രവാസി സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കള്‍ സ്നേഹ സൗഹൃദ സന്ദേശം കൈമാറി ഒത്തുകൂടുന്നത് അഭിനന്ദനാർഹമാണ് എന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ പ്രവാസി വെല്‍ഫെയർ സിഞ്ചിലുള്ള പ്രവാസി സെന്‍റ്റില്‍ സംഘടിപ്പിച്ച സാമൂഹിക പ്രവർത്തക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം സൗഹൃദ സാഹോദര്യം എന്ന വലിയ നന്മയെ നെഞ്ചേറ്റു വാങ്ങിയ സംസ്ഥാനം ആണെന്നും പ്രവാസി സൗഹൃദം നിലനിർത്താൻ എന്നും പരിശ്രമിക്കണമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.

പ്രവാസി വെല്‍ഫെയർ പ്രസിഡന്‍റ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ച സൗഹൃദ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി സി. എം. മുഹമ്മദലി സ്വാഗതവും വൈസ് പ്രസിഡന്‍റ് ഷിജിന ആഷിക് നന്ദിയും പറഞ്ഞു.

ബഹ്‌റിനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ അബ്രഹാം ജോണ്‍, റഷീദ് മാഹി, ബിജു ജോർജ്, ബഷീർ അമ്ബലായി, രാമത്ത് ഹരിദാസ്, ലത്തീഫ് ആയഞ്ചേരി, ഡോ. അനൂപ് അബ്ദുല്ല, ജമാല്‍ കുറ്റിക്കാട്ടില്‍, പ്രവീണ്‍ മലപ്പുറം,

ഷിബു പത്തനംതിട്ട, അഷ്കർ പൂഴിത്തല, ഹാരിസ് പഴയങ്ങാടി, ഫസലുല്‍ ഹഖ്, അസീല്‍ അബ്ദുർറഹ്മാൻ, സെയ്ദ് ഹനീഫ്, സല്‍മാനുല്‍ ഫാരിസ്, ചെമ്ബൻ ജലാല്‍, റംഷാദ് അയലിക്കാട്, മിനി മാത്യു, സല്‍മാനുല്‍ ഫാരിസ് എന്നിവരും ചർച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

ജ്യോതി മേനോൻ, ജലീല്‍ മല്ലപ്പള്ളി, സതീഷ് സജിനി, സലാം മമ്ബാട്ട് മൂല മനോജ് വടകര, സബീന അബ്ദുല്‍ ഖാദർ, മുസ്തഫ പടവ്, മണിക്കുട്ടൻ, ഗഫൂർ മൂക്കുതല, ഫസലുറഹ്മാൻ, സമീറ നൗഷാദ്,

എം.എം. സുബൈർ, മുഹമ്മദലി മലപ്പുറം, ആഷിക് എരുമേലി, ഹാഷിം എ വൈ, നൗഷാദ്, ജോയ്, ഷാഹുല്‍ ഹമീദ് വെന്നിയൂർ, ഇർഷാദ് കോട്ടയം, അനസ് കാഞ്ഞിരപ്പള്ളി എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular