Friday, May 3, 2024
HomeIndiaവിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഇന്ത്യന്‍ ഹോക്കി താരത്തിനെതിരെ കേസ്

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഇന്ത്യന്‍ ഹോക്കി താരത്തിനെതിരെ കേസ്

ബെംഗളുരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ ഹോക്കി താരത്തിനെതിരെ കേസ്.

ഹോക്കി താരം വരുണ്‍ കുമാറിനെതിരെ ബെംഗളുരു സ്വദേശിനിയായ 22 കാരിയാണ് പരാതി നല്‍കിയത്.

2019ല്‍ തനിക്ക് 17 വയസുള്ളപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വരുണ്‍കുമാറിനെ പരിചയപ്പെട്ടതെന്നും വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വരുണ്‍ കുമാര്‍ പലതവണ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കോച്ചിംഗ് ക്യാമ്ബുകള്‍ക്കായി വരുണ്‍ കുമാര്‍ ബെംഗളുരുവിലെത്തുമ്ബോഴെല്ലാം ഇരുവരും കാണാറുണ്ടെന്നാണ് യുവതി പറയുന്നത്.

യുവതിയുടെ പരാതിയില്‍ വരുണ്‍ കുമാറിനെതിരെ ബെംഗളുരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഹിമാചല്‍ പ്രദേശ് സ്വദേശിയാണ് വരുണ്‍ കുമാര്‍. ഇയാള്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular