Saturday, May 18, 2024
HomeKeralaനഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും; ജീവനക്കാര്‍ പെരുവഴിയിലേക്ക്

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും; ജീവനക്കാര്‍ പെരുവഴിയിലേക്ക്

തിരുവനന്തപുരം: വ്യാവസായിക മേഖലയില്‍ സര്‍ക്കാര്‍ കാണിക്കുന്ന ചിറ്റമ്മ നയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ച്‌പൂട്ടുന്നു.

ജീവനക്കാര്‍ അങ്കലാപ്പില്‍. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നുവെന്നാണ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നഷ്ടമെന്ന കണക്ക് നിരത്തിയാണ് സ്ഥാപനങ്ങള്‍ പൂട്ടാന്‍ പോകുന്നത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാതെ ലാഭത്തിലാക്കുമെന്നാണ് ഇടത് മുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വന്തം വരുമാനത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇതിന് ചുവടുപിടിച്ചാണ് സംസ്ഥാന ബജറ്റില്‍ സ്വകാര്യ മേഖലയ്‌ക്ക് പരവതാനി വിരിച്ചത്. സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും ഇതോടെ വ്യക്തമാകുന്നു. പൂട്ടുന്നതില്‍ അധികവും കേരളത്തിന്റെ അഭിമാനമായ കെല്‍ട്രോണിന് കീഴിലുള്ള കമ്ബനികളാണ്. ഈ കമ്ബനികളില്‍ നി
ര്‍മിച്ചിരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഇപ്പോള്‍ സ്വകാര്യമേഖലയില്‍ നിന്നാണ് സര്‍ക്കാര്‍ വാങ്ങുന്നത്. ഇതോടെ കെല്‍ട്രോണിനു കീഴിലുള്ള പല കമ്ബനികളും നഷ്ടത്തിലായി.

18 സ്ഥാപനങ്ങള്‍ അടച്ച്‌ പൂട്ടുന്നതോടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ചില പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കാരിക്കാനും സാധ്യതയുണ്ട്. 1521 കോടി രൂപയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്‌ആര്‍ടിസി, 1312 കോടി രൂപയുടെ നഷ്ടമുള്ള വാട്ടര്‍ അതോറിറ്റി, 1023 കോടിയുടെ നഷ്ടമുള്ള കെഎസ്‌ഇബി ഇവയെല്ലാം സ്വകാര്യ മേഖലയ്‌ക്ക് പോകാന്‍ സാധ്യതയുണ്ട്. 18 സ്ഥാപനങ്ങള്‍ പൂട്ടുന്നതോടെ ഏകദേശം മൂവായിരത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഇതേ അവസ്ഥയാകും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമ്ബോഴും സംഭവിക്കാന്‍ പോകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular