Saturday, May 18, 2024
HomeUSAയു.എസില്‍ ഇന്ത്യൻ വംശജൻ മരിച്ചു

യു.എസില്‍ ഇന്ത്യൻ വംശജൻ മരിച്ചു

വാഷിംഗ്ടണ്‍: യു.എസില്‍ തലയ്ക്ക് അടിയേറ്റ് ചികിത്സയിലിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു. വിർജീനിയയില്‍ ടെക് എക്സിക്യൂട്ടീവായിരുന്ന വിവേക് ചന്ദർ തനേജയാണ് (41) കൊല്ലപ്പെട്ടത്.

ഫെബ്രുവരി 2നായിരുന്നു തനേജയ്ക്ക് നേരെ ആക്രമണം. പുലർച്ചെ 2ന് വാഷിംഗ്ടണിലെ ഒരു റെസ്റ്റോറന്റിന് പുറത്ത് വച്ച്‌ ഒരാളുമായി തനേജ തർക്കത്തിലേർപ്പെട്ടിരുന്നു. ഇയാള്‍ തനേജയെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തനേജ ഇക്കഴിഞ്ഞ ബുധനാഴ്ച മരണത്തിന് കീഴടങ്ങി. പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular