Saturday, May 18, 2024
HomeIndiaഇന്ത്യന്‍ ടീമില്‍നിന്ന്‌ അയ്യര്‍ തെറിച്ചു

ഇന്ത്യന്‍ ടീമില്‍നിന്ന്‌ അയ്യര്‍ തെറിച്ചു

മുംബൈ: ഇം?ണ്ടിനെതിരേ നടക്കുന്ന ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്ബരയിലെ ശേഷിക്കുന്ന മൂന്ന്‌ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന്‌ ശ്രേയസ്‌ അയ്യരെ ഒഴിവാക്കി.

17 അംഗ ടീമില്‍ രവീന്ദ്ര ജഡേജയും ലോകേഷ്‌ രാഹുലും തിരിച്ചെത്തി.

ഇരുവരുടെയും കായിക ക്ഷമത പരിശോധിച്ച ശേഷമേ പ്ലേയിങ്‌ ഇലവനില്‍ ഉള്‍പ്പെടുത്തു. ജഡേജയും രാഹുലും പരുക്കു കാരണം രണ്ടാം ടെസ്‌റ്റില്‍ കളിച്ചില്ല. ബംഗാളിന്റെ പേസര്‍ ആകാശ്‌ ദീപിനെ നടാടെ ടീമില്‍ ഉള്‍പ്പെടുത്തി. ആകാശ്‌ രഞ്‌ജി ട്രോഫിയില്‍ കേരളത്തിനെതിരേ കളിച്ചു കൊണ്ടിരിക്കുകയാണ്‌. മുന്‍ നായകന്‍ വിരാട്‌ കോഹ്ലി വ്യക്‌തിപരമായ കാരണങ്ങളാല്‍ പരമ്ബരയില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്ന്‌ ടീം മാനേജ്‌മെന്റ്‌ വ്യക്‌തമാക്കി.

ശ്രേയസ്‌ അയ്യര്‍ രണ്ട്‌ ടെസ്‌റ്റുകളിലും പരാജയമായി. ഹൈദരാബാദില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ 35, 13 എന്നിങ്ങനെയാണ്‌ അയ്യര്‍ റണ്ണെടുത്തത്‌. വിശാഖപട്ടണത്തിലെ ഒന്നാം ഇന്നിങ്‌സില്‍ 27 റണ്ണും രണ്ടാം ഇന്നിങ്‌സില്‍ 29 റണ്ണുമെടുത്തു. സ്‌പിന്നിനെതിരേ മികച്ച ബാറ്റിങ്‌ പുറത്തെടുക്കുന്ന അയ്യര്‍ അമ്ബേ പരാജയമായി. അഞ്ച്‌ ടെസ്‌റ്റുകളുടെ പരമ്ബര 1-1 നു നില്‍ക്കുകയാണ്‌. മൂന്നാം ടെസ്‌റ്റ് 15 നു രാജ്‌കോട്ടില്‍ തുടങ്ങും. നാലാം ടെസ്‌റ്റ് റാഞ്ചിയില്‍ 23 നും അവസാന ടെസ്‌റ്റ് ധര്‍മശാലയില്‍ മാര്‍ച്ച്‌ ഏഴിനും തുടങ്ങും.
ടീം ഇന്ത്യ: രോഹിത്‌ ശര്‍മ (നായകന്‍), ജസ്‌പ്രീത്‌ ബുംറ, യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മന്‍ ഗില്‍, ലോകേഷ്‌ രാഹുല്‍, രജത്‌ പാടീദാര്‍, സര്‍ഫ്രാസ്‌ ഖാന്‍, ധ്രുവ്‌ ജൂറല്‍, ശ്രീകര്‍ ഭരത്‌, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ്‌ യാദവ്‌, മുഹമ്മദ്‌ സിറാജ്‌, മുകേഷ്‌ കുമാര്‍, ആകാശ്‌ ദീപ്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular