Monday, May 20, 2024
HomeKeralaകമല്‍നാഥ് ഡല്‍ഹിയില്‍; ബയോയില്‍നിന്ന് 'കോണ്‍ഗ്രസ്' ഒഴിവാക്കി മകൻ നകുല്‍നാഥ്

കമല്‍നാഥ് ഡല്‍ഹിയില്‍; ബയോയില്‍നിന്ന് ‘കോണ്‍ഗ്രസ്’ ഒഴിവാക്കി മകൻ നകുല്‍നാഥ്

ഭോപ്പാല്‍: മുതിർന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായ കമല്‍നാഥും മകൻ നകുല്‍നാഥും ഉടൻ ബി.ജെ.പി.

അംഗത്വം സ്വീകരിച്ചേക്കും.

ശനിയാഴ്ചത്തെ കമല്‍നാഥിന്റെ ഡല്‍ഹി സന്ദർശനത്തിനു പിന്നാലെ നകുല്‍നാഥ് തന്റെ സാമൂഹികമാധ്യമ ബയോയില്‍നിന്ന് ‘കോണ്‍ഗ്രസ്’ എന്നത് ഒഴിവാക്കിയിരുന്നു.

കോണ്‍ഗ്രസിലെ നിരാശരായ നേതാക്കള്‍ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന മധ്യപ്രദേശ് ബി.ജെ.പി. അധ്യക്ഷൻ വി.ഡി.ശർമയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നകുലിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ കമല്‍നാഥും നകുല്‍നാഥും ബി.ജെ.പിയില്‍ ചേരുമെന്നാണ് ഉന്നത ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular