Friday, May 17, 2024
HomeKeralaലീഗിന് കൂടുതല്‍ സീറ്റ്: മുരളീധരന്‍റെ അഭിപ്രായം തള്ളി ഹസൻ

ലീഗിന് കൂടുതല്‍ സീറ്റ്: മുരളീധരന്‍റെ അഭിപ്രായം തള്ളി ഹസൻ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റിന് അർഹതയുണ്ടെന്ന കെ. മുരളീധരന്‍റെ അഭിപ്രായം തള്ളി യു.ഡി.എഫ് കണ്‍വീനർ എം.എം.

ഹസൻ. അത് കെ. മുരളീധരന്‍റെ അഭിപ്രായമാണെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ, അദ്ദേഹം പറഞ്ഞു.

ചർച്ച ചെയ്യുന്ന കാര്യത്തെക്കുറിച്ച്‌ ഇപ്പോള്‍ അഭിപ്രായം പറയാൻ കഴിയില്ലെന്നും ലീഗുമായുള്ള ഉഭയകക്ഷി ചർച്ചയും സീറ്റ് വിഭജന ചർച്ചകളും ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുസംബന്ധിച്ച്‌ യു.ഡി.എഫില്‍ അനിശ്ചിതത്വമില്ല. സമരാഗ്നി യാത്ര നടക്കുന്നതുകൊണ്ടാണ് നടപടികള്‍ വൈകുന്നതെന്നും യു.ഡി.എഫ് ഉടൻ യോഗം ചേരുമെന്നും ഹസൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular