Saturday, May 18, 2024
HomeKeralaനരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത്; പ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാവും

നരേന്ദ്രമോദി നാളെ തിരുവനന്തപുരത്ത്; പ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാവും

തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥത്തേക്ക്.

നാളെ മോദി തലസ്ഥാനത്തെത്തുന്നതോടെ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും.

കെ സുരേന്ദ്രന്‍ നടത്തിയ പദയാത്ര സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് മോദി തലസ്ഥാന ത്തെത്തുന്നത്. തലസ്ഥാനത്തെ സ്ഥാനാര്‍ഥിയെ വേദിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നും കരുതുന്നു. എ ക്ലാസ് മണ്ഡലമായ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ മുതല്‍ ചലച്ചിത്ര താരം ശോഭനയുടെ വരെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ ഏഷ്യാനെറ്റ് ഉടമയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ സീറ്റ് ഉറപ്പിച്ചതായാണു വിവരം.

കെ സുരേന്ദ്രന്‍ നയിച്ച പദയാത്രക്ക് പലതരത്തിലുള്ള തിരിച്ചടികള്‍ നേരിട്ടെങ്കിലും പ്രധാനമന്ത്രി പങ്കെടുക്കുന്ന സമാപന സമ്മേളനത്തില്‍ അര ലക്ഷം പേരെ പങ്കെടുക്കാനാണു ശ്രമം. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി പദയാത്രയുടെ ശോഭ കെട്ടിരുന്നു. പട്ടികജാതി പട്ടികവര്‍ഗ നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം എന്ന പോസ്റ്റര്‍ മൂലം പദയാത്ര പരിഹാസ്യമായി. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാറിനെതിരായ ഗാനവും വിവാദമായത്. പദയാത്രക്കിടെ നായകന്‍ ഡല്‍ഹിക്കു പോയതും യാത്രയുടെ ഗൗരവം ചോര്‍ത്തി. നേരത്തെ തൃശൂരില്‍ മോദി എത്തിയിരുന്നെങ്കിലും ഈ വര്‍ഷം തിരുവനന്തപുരത്തെത്തുന്നത് ആദ്യമാണ്. പ്രധാനമന്ത്രിയുടെ വരവോടെ യാത്രക്കുണ്ടായ ക്ഷീണം പരിഹരിക്കാന്‍ കഴിയുമെന്നാണു നേതാക്കള്‍ കരുതുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular