Saturday, May 18, 2024
HomeKeralaപ്രധാനമന്ത്രി ഇന്ന്‌ തിരുവനന്തപുരത്ത്‌

പ്രധാനമന്ത്രി ഇന്ന്‌ തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏരിയയില്‍ രാവിലെ 10.30-ന്‌ എത്തുന്ന പ്രധാനമന്ത്രി, അവിടെനിന്ന്‌ വിക്രം സാരാഭായ്‌ സ്‌േപസ്‌ സെന്ററിലേക്കു പോകും. വി.എസ്‌.എസ്‌.സിയില്‍ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന്‌ ഉച്ചയ്‌ക്ക്‌ 12 മുതല്‍ ഒന്നു വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക്‌ 1.20-ന്‌ തിരുവനന്തപുരത്തുനിന്ന്‌ തമിഴ്‌നാട്ടിലേക്കു യാത്രതിരിക്കും.
നാളെ ഉച്ചയ്‌ക്ക്‌ 1.10-ന്‌ തിരുനെല്‍വേലിയില്‍നിന്ന്‌ ഹെലികോപ്‌ടറില്‍ തിരുവനന്തപുരം വ്യോമസേനാ ടെക്‌നിക്കല്‍ ഏരിയയില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്‌ക്ക്‌ 1.15-ന്‌ മഹാരാഷ്‌ട്രയിലേക്കു പോകും.

ഗഗന്‍യാന്‍ യാത്രികരുടെ പേരുകള്‍ ഇന്ന്‌ അറിയാം

രാജ്യത്തിന്റെ അഭിമാന ബഹിരാകാശപദ്ധതി ഗഗന്‍യാനില്‍ ഉള്‍പ്പെടുന്ന യാത്രികരുടെ(വ്യോംനോട്ട്‌സ്‌) പേരുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വെളിപ്പെടുത്തും. വിക്രം സാരാഭായ്‌ സ്‌പേസ്‌ സെന്റര്‍ സന്ദര്‍ശനവേളയിലാണു ബഹിരാകാശയാത്രയ്‌ക്കു തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്‌.
നാലു യാത്രികരില്‍ ഒരാള്‍ മലയാളിയായിരിക്കുമെന്ന്‌ അഭ്യൂഹമുണ്ട്‌. ദൗത്യത്തിനായി നാലുവര്‍ഷം മുമ്ബ്‌ പരിശീലനത്തിനയച്ച വ്യോമസേനാ പൈലറ്റുമാരില്‍ ഒരാളാണ്‌ ഇദ്ദേഹം. അടുത്തവര്‍ഷമാണ്‌ ഐ.എസ്‌.ആര്‍.ഒ. ഗഗന്‍യാന്‍ ദൗത്യം നിശ്‌ചയിച്ചിരിക്കുന്നത്‌. നാലുപേരെ ബഹിരാകാശത്തെത്തിച്ച്‌ മൂന്നുദിവസം അവിടെത്തങ്ങിയശേഷം തിരികെയെത്തിക്കുന്നതാണു പദ്ധതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular