Friday, May 17, 2024
HomeKeralaഓഫീസുകളില്‍ ചൂടോടെ ഉച്ചയൂണ് എത്തിക്കും; വരുന്നു കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍'

ഓഫീസുകളില്‍ ചൂടോടെ ഉച്ചയൂണ് എത്തിക്കും; വരുന്നു കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’

നി ഓഫീസുകളില്‍ സ്റ്റീല്‍ പാത്രങ്ങളില്‍ ചൂടോടെ ഉച്ചയൂണ് എത്തിക്കും. ഇതിനായി കുടുംബശ്രീ -‘ലഞ്ച് ബെല്‍’ സജ്ജമാകുന്നു.

കുടുംബശ്രീയുടെ സ്വന്തം ഓണ്‍ലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്’ വഴിയാണ് ഓർഡർ സ്വീകരിക്കുക.

തുടക്കത്തില്‍ ഉച്ചയൂണു മാത്രമാണ് നല്‍കുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിന് 99 രൂപയും പച്ചക്കറി ഉള്‍പ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യാനുസരണം റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസംവരെ മുൻകൂട്ടി പണമടച്ച്‌ ബുക്ക് ചെയ്യാം.

കുടുംബശ്രീ അംഗങ്ങള്‍തന്നെയാണ് വിതരണവും. സ്റ്റീല്‍ പാത്രങ്ങളില്‍ എത്തിച്ചശേഷം പാത്രങ്ങള്‍ പിന്നീട് മടക്കി വാങ്ങും. തുടക്കത്തില്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്ന പദ്ധതി താമസിയാതെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

കേന്ദ്രീകൃത അടുക്കളയില്‍ പാചകം ചെയ്ത ഭക്ഷണമാണ് നല്‍കുന്നത്. വൃത്തിയോടെ രുചികരവും ഗുണമേന്മയുള്ള മായംകലരാത്ത ഉച്ചഭക്ഷണം നല്‍കുന്നുവെന്നതാണ് മെച്ചമായി കുടുംബശ്രീ പറയുന്നത്. ഭക്ഷണവിതരണ പ്രാവീണ്യമുള്ള ഏജൻസിയുടെ മേല്‍നോട്ടത്തിലാണ് അടുക്കള പ്രവർത്തിക്കുക. എല്ലാ ഘട്ടത്തിലും ഹരിതമാനദണ്ഡം പാലിക്കും.

കുറഞ്ഞത് ആയിരം ഉച്ചഭക്ഷണം തയ്യാറാക്കി വിതരണംചെയ്യാൻ സൗകര്യമുള്ള മികച്ച യൂണിറ്റിനെ കണ്ടെത്തി ദൗത്യം ഏല്‍പ്പിക്കും. ടുവീലർ സ്വന്തമായുള്ള ലൈസൻസുള്ള കുടുംബശ്രീ അംഗങ്ങള്‍/കുടുംബാംഗങ്ങളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും.

ആവശ്യക്കാരുടെ താത്പര്യം അറിഞ്ഞ് ഭാവിയില്‍ കേരള മീല്‍സിനുപുറമേ നോർത്ത് ഇന്ത്യൻ ലഞ്ച്, ജീവിതശൈലീരോഗത്തിന് മുൻകരുതലായി ഡയറ്ററി ലഞ്ച്, നാരുകള്‍ കൂടുതല്‍ അടങ്ങിയ ഉച്ചഭക്ഷണം, സാലഡ് എന്നിവയും ലഭ്യമാക്കും.

ആദ്യം ഉച്ചയൂണ്‍

തുടക്കത്തില്‍ ഉച്ചയൂണുമാത്രമാണ് നല്‍കുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിന് 99 രൂപയും പച്ചക്കറി ഉള്‍പ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യാനുസരണം റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസംവരെ മുൻകൂട്ടി പണമടച്ച്‌ ബുക്ക് ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular