Friday, May 17, 2024
HomeKeralaരണ്ടാംനിലയില്‍നിന്നു കിണറ്റില്‍ വീണു; അഗ്നിരക്ഷാസേന രക്ഷിച്ചു

രണ്ടാംനിലയില്‍നിന്നു കിണറ്റില്‍ വീണു; അഗ്നിരക്ഷാസേന രക്ഷിച്ചു

ല്ലറ: ജോലിക്കിടെ കിണറ്റില്‍ വീണയാളെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി പ്രതാപനെ (55) യാണ് വെഞ്ഞാറമൂട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.

കല്ലറ കൊടിതൂക്കിയകുന്നില്‍ നിർമിക്കുന്ന വീടിന്റെ ജനല്‍പാളി ഉറപ്പിക്കുന്നതിനിടയില്‍ രണ്ടാം നിലയില്‍നിന്ന് കാല്‍വഴുതി ആള്‍മറയില്ലാത്ത 60 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സൈഫുദ്ദീൻ സാഹസികമായി കിണറ്റിലിറങ്ങി ഇയാളെ കരയ്ക്കെത്തിച്ചു.

കല്ലറ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. പ്രതാപന്റെ പരിക്ക് ഗുരുതരമല്ല. സ്റ്റേഷൻ ഓഫീസർ അനില്‍കുമാർ, സുരേന്ദ്രൻ നായർ, എസ്.ഹാഷിർ, എം.ജി.നിഷാന്ത്, മുഹമ്മദ് സാബിത്ത്, ഹോം ഗാർഡ് പ്രഭാകരൻ നാടാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular