Friday, May 17, 2024
HomeEntertainmentരാജ്യാന്തര ക്രിക്കറ്റ്‌ : ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തി

രാജ്യാന്തര ക്രിക്കറ്റ്‌ : ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തി

ദുബായ്‌: രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തി.

ഓസ്‌ട്രേലിയയെ മറികടന്നാണ്‌ ഇന്ത്യയുടെ മുന്നേറ്റം. ഇംഗ്‌ളണ്ടിനെതിരായ അഞ്ച്‌ ടെസ്‌റ്റുകളുടെ പരമ്ബര 4-1 നു നേടാന്‍ ഇന്ത്യക്കായിരുന്നു.
ഹൈദരാബാദില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ തോറ്റ ശേഷമാണ്‌ ഇന്ത്യ പരമ്ബര പിടിച്ചത്‌. വിശാഖപട്ടണം, രാജ്‌കോട്ട്‌, റാഞ്ചി, ധര്‍മശാല ടെസ്‌റ്റുകളില്‍ ജയിച്ചതോടെ 122 റേറ്റിങ്‌ പോയിന്റുമായി ഇന്ത്യ ഒന്നാം സ്‌ഥാനത്തു തിരിച്ചെത്തി. 117 റേറ്റിങ്‌ പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്‌ഥാനത്തേക്കു വീണു. 111 റേറ്റിങ്‌ പോയിന്റുള്ള ഇംഗ്‌ളണ്ട്‌ മൂന്നാം സ്‌ഥാനത്താണ്‌. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മില്‍ നടക്കുന്ന ക്രൈസ്‌റ്റ് ചര്‍ച്ച്‌ ടെസ്‌റ്റിലെ മത്സര ഫലം എന്തായാലും റാങ്കിങ്ങിനെ ബാധിക്കില്ല.
ഏകദിനത്തിലും ട്വന്റി20 യിലും ഒന്നാം സ്‌ഥാനത്തിരിക്കേയാണ്‌ ഇന്ത്യ ടെസ്‌റ്റിലും മുന്നിലെത്തുന്നത്‌. ഏകദിനത്തില്‍ ഒന്നാമതുള്ള ഇന്ത്യക്ക്‌ 121 പോയിന്റും തൊട്ടു പിന്നിലുള്ള ഓസ്‌ട്രേലിയയ്‌ക്ക് 118 പോയിന്റുമാണ്‌. ട്വന്റി20 യില്‍ യില്‍ ഇന്ത്യക്ക്‌ 266 പോയിന്റാണ്‌. രണ്ടാം സ്‌ഥാനത്തുള്ള ഇംഗ്ലണ്ടിന്‌ 256 പോയിന്റാണ്‌. ഇന്ത്യ 2023 സെപ്‌റ്റംബര്‍ മുതല്‍ കഴിഞ്ഞ ജനുവരി വരെ മൂന്ന്‌ ഫോര്‍മാറ്റുകളിലും ഒന്നാം സ്‌ഥാനത്തായിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്‌റ്റ് പരമ്ബര 1-1 നു സമനിലയായതോടെ ഒന്നാം സ്‌ഥാനം നഷ്‌ടമായി. ലോക ടെസ്‌റ്റ് ചാമ്ബ്യന്‍ഷിപ്പിലും ഇന്ത്യ ഒന്നാം സ്‌ഥാനത്താണ്‌. ന്യൂസിലന്‍ഡ്‌ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന വെല്ലിങ്‌ടണ്‍ ടെസ്‌റ്റില്‍ തോറ്റതോടെയാണ്‌ ഇന്ത്യ ഒന്നാം സ്‌ഥാനക്കാരായത്‌. ധര്‍മശാലയിലെ വമ്ബന്‍ ജയം ഇന്ത്യക്ക്‌ 12 പോയിന്റ്‌ നേടിക്കൊടുത്തു. പോയിന്റ്‌ ശതമാനം 64.58 ല്‍നിന്ന്‌ 68.51 ലുമെത്തി. രണ്ടാം സ്‌ഥാനത്തേക്കു താണ ന്യൂസിലന്‍ഡിന്‌ 60 ആണു പോയിന്റ്‌ ശതമാനം. 59.09 പോയിന്റ്‌ ശതമാനവുമായി ഓസ്‌ട്രേലിയ മൂന്നാം സ്‌ഥാനത്തുണ്ട്‌. ബാസ്‌ബോള്‍ ക്രിക്കറ്റുമായി ഇന്ത്യയിലെത്തിയ ഇംഗ്‌ളണ്ട്‌ തുടര്‍ച്ചയായി നാല്‌ ടെസ്‌റ്റുകളില്‍ തോറ്റു. എട്ടാം സ്‌ഥാനത്തുള്ള ഇംഗ്‌ളണ്ടിന്റെ പോയിന്റ്‌ ശതമാനത്തിലും ഇടിവുണ്ടായി. 19.44 ല്‍നിന്നു 17.5 ലേക്കാണ്‌ അവര്‍ താണത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular