Sunday, May 19, 2024
HomeEntertainmentസാബുമോന്‍ വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക്; എത്തുന്നത് സൂപ്പര്‍ ചലഞ്ചറായി; 'ചില കളികള്‍ കാണാനും ചിലത്...

സാബുമോന്‍ വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക്; എത്തുന്നത് സൂപ്പര്‍ ചലഞ്ചറായി; ‘ചില കളികള്‍ കാണാനും ചിലത് കാണിച്ചു പഠിപ്പിക്കാനും’

രസിംഹം സിനിമയില്‍ മോഹന്‍ലാലിന്റെ ഒരു ഡയലോഗ് ഉണ്ട്, ‘ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഡന്‍ വന്നിരിക്കുന്നു, ചില കളികള്‍ കാണാനും ചിലത് കാണിച്ച്‌ പഠിപ്പിക്കാനും.’ അങ്ങനെ ചില കളികള്‍ പഠിപ്പിക്കാന്‍ ഇന്ന് ബിഗ് ബോസിലേക്ക് ഒരു അതിഥി എത്തുന്നുണ്ട്, അതും വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചുവരവാണ്.

ആദ്യസീസണിലെ അതിഥിയായ സാബുമോന്‍ ആണ് എത്തുന്നത്. സൂപ്പര്‍ ചാലഞ്ചറായാണ് സാബുവിന്റെ വരവ്. ബിഗ് ബോസ് ഹോട്ടലിലേക്ക് അതിഥിയെത്തുന്നു എന്ന തരത്തിലാണ് ഏഷ്യാനെറ്റ് പ്രമോ റിലീസ് ചെയ്തിരിക്കുന്നത്.

അഞ്ചാം സീസണ്‍ മുതലാണ് സൂപ്പര്‍ ചാലഞ്ചറായി മുന്‍ സീസണുകളിലെ മത്സരാര്‍ത്ഥികള്‍ എത്തുന്ന കീഴ് വഴക്കം ആരംഭിച്ചത്. പൊളി ഫിറോസ്, റിയാസ് സലിം, റോബിന്‍ രാധാകൃഷ്ണന്‍, രജിത്ത് കുമാര്‍ എന്നിവരും അഞ്ചാം സീസണില്‍ സൂപ്പര്‍ ചലഞ്ചേഴ്‌സായി എത്തിയിരുന്നു.

ബിഗ് ബോസ് ഹൗസില്‍ സേഫ് ഗെയിം കളിക്കുന്ന മത്സരാര്‍ത്ഥികളുടെ സ്്ട്രാറ്റജികള്‍ തകര്‍ത്ത് കയ്യില്‍ കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ ചലഞ്ചേഴ്‌സ് എത്താറുള്ളത്. ബിഗ് ബോസ് മലയാളം ഇതുവരെയുള്ള സീസണുകളിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥി എന്ന് പ്രേക്ഷകര്‍ ഒരേസ്വരത്തില്‍ പറയുന്ന പേരാണ് സാമുമോന്റേത്. ഇനി കൂടുതല്‍ പേര്‍ സൂപ്പര്‍ ചലഞ്ചര്‍മാരായി എത്തുമോ എന്ന് വരുംദിവസങ്ങളില്‍ അറിയാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular