Saturday, May 18, 2024
HomeKeralaനെടുമ്ബാശേരിയില്‍ ഹെയര്‍ ബാൻഡ് രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം പിടികൂടി

നെടുമ്ബാശേരിയില്‍ ഹെയര്‍ ബാൻഡ് രൂപത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം പിടികൂടി

നെടുമ്ബാശേരിയില്‍ വീണ്ടും സ്വർണവേട്ട. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഹെയർ ബാൻഡ് രൂപത്തിലും മറ്റുമായി യുവതി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

ക്വാലാലംപൂരില്‍ നിന്ന് വന്ന കാസർകോട് സ്വദേശിനി അയിഷയാണ് 885 ഗ്രാം സ്വർണം രൂപം മാറ്റി കൊണ്ടുവന്നത്. ഇവരില്‍ നിന്ന് സില്‍വർ നിറം പൂശിയ 43 ഗ്രാം കമ്മലും കീ ചെയിനും പിടിച്ചെടുത്തു.

ഇത് കൂടാതെ ബഹ്റൈനിൻ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലില്‍ നിന്നും 866 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ഇയാള്‍ സോക്സിലും മറ്റുമായി പേസ്റ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular