Friday, May 17, 2024
HomeEntertainmentഎഫ്സി ഗോവയുടെ സൂപ്പർ താരം നോവ സദൂയി ബ്ലാസ്റ്റേഴ്സിലേക്ക്?

എഫ്സി ഗോവയുടെ സൂപ്പർ താരം നോവ സദൂയി ബ്ലാസ്റ്റേഴ്സിലേക്ക്?

കൊച്ചി ∙ വരുമോ, ആ മൊറോക്കൻ യുദ്ധ വീരൻ കൊമ്പൻമാരുടെ ആക്രമണ നിരയിലേക്ക്! ഗോവയുടെ സൂപ്പർ വിങ്ങർ നോവ സദൂയി (30) കേരള ബ്ലാസ്റ്റേഴ്സിലെത്തുമെന്ന ‘അഭ്യൂഹം’ യാഥാർഥ്യമാകുമെന്നു സൂചന. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണു വിവരം.

കരാർ യാഥാർഥ്യമായാൽ കൊമ്പൻമാരുടെ ആക്രമണത്തിനു തീ മുന ലഭിക്കുമെന്ന് ഉറപ്പ്. 2022ൽ മൊറോക്കൻ ക്ലബ് അസ് ഫാർ റബാറ്റിൽ നിന്ന് എഫ്സി ഗോവയിൽ ചേക്കേറിയ നോവയുടെ കരാർ കാലാവധി മേയ് 31ന് അവസാനിക്കാനിരിക്കെയാണു ബ്ലാസ്റ്റേഴ്സിന്റെ വലവീശൽ.

എതിർ പ്രതിരോധ നിരയിലേക്കു പാഞ്ഞു കയറാനും എവിടെ നിന്നും ഗോളിലേക്കു തീയുണ്ടകൾ വർഷിക്കാനും മികവുണ്ട് നോവ സദൂയക്ക്. മധ്യനിരയിൽ വിവിധ പൊസിഷനുകളിൽ കളിക്കാറുള്ള നോവയ്ക്കു പ്രിയം ഇടതു വിങ്.

ഇരു കാലു കൊണ്ടും കനത്ത ഷോട്ടുകൾ ഉതിർക്കുന്ന നോവയുടെ ക്രോസുകൾ എണ്ണം പറഞ്ഞത്. ഐഎസ്എലിൽ ഇതുവരെ 98 ഷോട്ടുകൾ! വലയ്ക്കു നേരെ പറന്നത് 48; പിഴച്ചത് അൻപതെണ്ണം.  ഐഎസ്എൽ രണ്ടു സീസണുകളിലായി 35 മത്സരങ്ങൾ‌. 14 ഗോൾ. ഒപ്പം, 11 അസിസ്റ്റുകളും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular