Saturday, May 18, 2024
HomeIndiaകര്‍ഷകര്‍ക്കായി കോണ്‍ഗ്രസിന്റെ വമ്പന്‍ ഗ്യാരന്റി; ജിഎസ്ടി ഇളവുകള്‍ അടക്കം നല്‍കും

കര്‍ഷകര്‍ക്കായി കോണ്‍ഗ്രസിന്റെ വമ്പന്‍ ഗ്യാരന്റി; ജിഎസ്ടി ഇളവുകള്‍ അടക്കം നല്‍കും

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായി വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ്. അഞ്ച് ഗ്യാരന്റികളാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ സ്ത്രീകള്‍ക്കായി ചില ഉറപ്പുകള്‍ കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കാര്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില നിയമപരമാക്കി മാറ്റുമെന്നാണ് കോണ്‍ഗ്രസിന്റെ സുപ്രധാന ഉറപ്പ്.

ജിഎസ്ടി നിയമങ്ങള്‍ കര്‍ഷകര്‍ക്ക് അനുകൂലമാക്കി മാറ്റുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് കര്ഷകര്‍ക്കായി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് പ്രഖ്യാപനം.

ഇതിനായി ജിഎസ്ടി നിയമം ഭേദഗതി ചെയ്യുമെന്നും കോണ്‍ഗ്രസിന്റെ ഉറപ്പിലുണ്ട്.കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായി കയറ്റുമതി-ഇറക്കുമതി നയം രൂപീകരിക്കും. അത് നടപ്പാക്കുകയും ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കാര്‍ഷിക വിളകള്‍ ഇറക്കുമതിയും കയറ്റുമതിയും ചെയ്യുക. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിരിക്കും ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് കോണ്‍ഗ്രസ് പറയുന്നു. ഈ നയം മാറ്റമില്ലാത്തതായിരിക്കും. കര്‍ഷകര്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും സാധിക്കും. അതുകൊണ്ട് കര്‍ഷകര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതായിരിക്കും നിയമം. ഭീമ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയും ഇതോടൊപ്പമുള്ളത്. പ്രധാമന്ത്രി ഫസല്‍ ഭീമ യോജനയില്‍ കാര്യമായ മാറ്റം കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

പിഎം ഫസല്‍ ഭീമ യോജനയുടെ രൂപം മാറ്റും. ഇതുവഴി കര്‍ഷകര്‍ക്ക് ലഭിക്കുന്ന പേമെന്റുകള്‍ കൃത്യമായി ലഭിക്കും. കര്‍ഷകര്‍ക്ക് വിളനാശമുണ്ടായാല്‍ മുപ്പത് ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം അവരുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും. മറ്റൊന്ന് വായ്പ എഴുതി തള്ളുന്നതാണ്. ഇതിനായി സ്റ്റാന്‍ഡിംഗ് കമ്മീഷനെ നിയമിക്കും. ഇവര്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളും. എത്ര തുക വരെ തള്ളാനാവുമെന്ന കാര്യം കമ്മീഷന്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കും. കാര്‍ഷിക വിളകള്‍ക്ക് ശരിയായ വില കിട്ടുന്നതിന് നിയമം കൊണ്ടുവരും. താങ്ങുവില നിയമമാക്കും. ഇതിനായി പാര്‍ലമെന്റില്‍ പ്രത്യേക നിയമം കൊണ്ടുവരും. എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശപ്രകാരം താങ്ങുവില ഏര്‍പ്പെടുത്തും. അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈ ഗ്യാരന്റികള്‍ എക്‌സില്‍ ട്വീറ്റ് ചെയ്തിരട്ടുണ്ട്. രാജ്യത്തിന് അന്നം തരുന്നവര്‍ക്ക് എന്റെ സല്യൂട്ട്. സ്വന്തം വിയര്‍പ്പും, സന്തോഷവും ഉപയോഗിച്ച് ഈ രാജ്യത്ത് കൃഷി നടത്തുന്ന എല്ലാ കര്‍ഷകരുടെ ജീവിതം മികവുറ്റക്കാന്‍ കോണ്‍ഗ്രസ് ഈ അഞ്ച് ഗ്യാരന്റികളിലൂടെ ശ്രമിക്കുകയാണ്.

ഇതിലെ കാര്യങ്ങള്‍ അത് മാത്രം മുന്നില്‍ കണ്ട് കൊണ്ടുള്ളതാണെന്നും രാഹുല്‍ കുറിച്ചു. യുവാക്കള്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് കോണ്‍ഗ്രസ് വലിയ പ്രഖ്യാപനങ്ങള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular